Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പോലീസുകാരന്റെ മുഖത്തേക്ക് ചുമച്ചു, തെറി വിളിച്ചു; ഇന്ത്യൻ വംശജൻ സിങ്കപൂർ ജയിലിൽ

സിങ്കപൂർ- പൊലീസ് ഉദ്യോഗസ്ഥന്റെ മുഖത്തേക്ക് ചുമയ്ക്കുകയും തെറി വിളിക്കുകയും ചെയ്ത ഇന്ത്യൻ വംശജന് സിങ്കപൂരിൽ ജയിൽശിക്ഷയും പിഴയും. ദേവരാജ് തമിഴ്ശെൽവൻ എന്നയാളാണ് പൊലീസുകാരോട് അപമര്യാദയായി പെരുമാറിയ കേസിൽ ശിക്ഷിക്കപ്പെട്ടത്. 14 ആഴ്ച ജയിലിൽ കഴിയണം. 

തന്റെ പെൺസുഹൃത്തിന്റെ വീട്ടിൽ കയറിച്ചെന്ന് തോന്നിവാസം കാണിക്കുകയായിരുന്ന ശെൽവനെ പിടികൂടാനായി ചെന്നതായിരുന്നു പൊലീസ്. പെൺകുട്ടിയുടെ ബന്ധുവാണ് പൊലീസിനെ വിവരമറിയിച്ചത്. വീട്ടിലെത്തിയപ്പോൾ ശെൽവൻ അതിക്രമങ്ങൾ കാണിക്കുന്നതാണ് പൊലീസ് കണ്ടത്. പെൺസുഹൃത്തിന്റെ മുഖത്തടിച്ച് ശാരീരിക ആക്രണം തുടങ്ങിയതോടെ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതോടെ ശെൽവൻ കളി മാറ്റിപ്പിടിച്ചു. തനിക്ക് ശ്വാസം മുട്ടുന്നുണ്ടെന്ന് പൊലീസുകാരോട് പറഞ്ഞു. ആശുപത്രിയിലെത്തിച്ചപ്പോൾ ഇയാൾ മാസ്ക് മാറ്റി പൊലീസുകാരുടെ മുഖത്തേക്ക് ചുമയ്ക്കാൻ തുടങ്ങി. കോവിഡ് രോഗപ്രതിരോധത്തിന്റെ ഭാഗമായുള്ള മാനദണ്ഡങ്ങളുടെ ലംഘനമായിരുന്നു ഇത്. പൊലീസുകാരും ഡോക്ടറും അരുതെന്ന് പറഞ്ഞിട്ടും ശെൽവൻ തന്റെ പരിപാടി ആവർത്തിച്ചു. ശെൽവരാജ് സ്ഥിരമായി അലമ്പുണ്ടാക്കുന്ന ആളാണെന്ന് പൊലീസ് രേഖകൾ തെളിയിക്കുന്നു. 2019ൽ എട്ട് മാസത്തോളം ഇയാൾ മറ്റൊരു കുറ്റത്തിന് ജയിലിലായിരുന്നു.

Latest News