ക്വട്ടേഷൻ നൽകിയയാളെ തന്നെ വാടക കൊലയാളികൾ കൊന്നു

ബറേലി- ശത്രുവിനെ വകവരുത്താനായി വാടകയ്ക്കെടുത്ത കൊലയാളികൾ ക്വട്ടേഷൻ നൽകിയ ആളെ തന്നെ കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ബറേലിയിൽ നവാബ്ഗഞ്ചിലാണ് സംഭവം. ഭോലാനാഥ് എന്നയാളാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹം സ്ത്രീധന കൊലപാതകവുമായി ബന്ധപ്പെട്ട ഒരു കേസിൽ ഉൾപ്പെട്ടിരുന്നു. ഈ കേസിൽ തനിക്കെതിരെ പരാതി നൽകിയ ആളെ കൊലപ്പെടുത്താനാണ് ഭോലാനാഥ് വാടകക്കൊലയാളികളെ ഏർപ്പാടാക്കിയത്. 

തങ്ങൾ ചെയ്യാൻ പോകുന്ന കൊലപാതകത്തിനു പിന്നിലെ കഥ മനസ്സിലാക്കിയ കൊലയാളികൾ കൃത്യം നിർവ്വഹിക്കാൻ മടി കാണിച്ചു. ഇതോടെ ഭോലാനാഥ് താൻ കൊടുത്ത പണം തിരികെ ചോദിച്ചു. ഇതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണ് കൊലയാളികൾ  ഭോലാനാഥിനെ വകവരുത്താൻ തീരുമാനിച്ചത്. 50,000 രൂപയാണ് ഭോലാനാഥിൽ നിന്ന് ഇവർ കൈപറ്റിയിരുന്നത്.

Latest News