Sorry, you need to enable JavaScript to visit this website.

ജനപ്രതിനിധികളെ തിരിച്ചു വിളിക്കാനാവണം-മമ്മൂട്ടി 

കൊച്ചി-  ജനപ്രതിനിധികളെ വോട്ടര്‍മാര്‍ക്ക് തിരിച്ചു വിളിക്കാനുള്ള റീകോള്‍ സംവിധാനത്തെ അനുകൂലിക്കുന്നുവെന്ന് നടന്‍ മമ്മൂട്ടി. സന്തോഷ് വിശ്വനാഥ് ചിത്രം വണ്ണിന്റെ വിശേഷങ്ങള്‍ പങ്കുവച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രന്‍ തന്നെ ആകര്‍ഷിച്ച കഥാപാത്രമാണെന്നും എക്കാലത്തും പ്രസക്തമായ രാഷ്ട്രീയമാണ് സിനിമ ചര്‍ച്ച ചെയ്യുന്നതെന്നും മമ്മൂട്ടി വിശദമാക്കി.
സിനിമയില്‍ എല്ലാം ചര്‍ച്ച ചെയ്യാം. എന്നാല്‍, പ്രായോഗിക ജീവിതത്തില്‍ അവ യാഥാര്‍ഥ്യമാക്കാന്‍ കഴിയണമെന്നില്ല. മുഖ്യമന്ത്രി പിണറായി വിജയനുമായി കടയ്ക്കല്‍ ചന്ദ്രനെന്ന കഥാപാത്രത്തിന് സാമ്യമുള്ളതായി കരുതുന്നില്ലന്നും മമ്മൂട്ടി പറഞ്ഞു. അതേ സമയം രാഷ്ട്രീയ നിലപാടുകള്‍ സംബന്ധിച്ച ചോദ്യങ്ങളില്‍ നിന്നു മമ്മൂട്ടി ഒഴിഞ്ഞു മാറി.
കോവിഡ് പ്രതിസന്ധിക്ക് ശേഷം തിയേറ്ററിലെത്തുന്ന രണ്ടാമത്തെ മമ്മൂട്ടി ചിത്രമാണ് വണ്‍. നേരത്തേ രാഷ്ട്രീയ നേതാവായും മന്ത്രിയായും മമ്മൂട്ടി സ്‌ക്രീനില്‍ എത്തിയിട്ടുണ്ടെങ്കിലും കേരളത്തിന്റെ മുഖ്യമന്ത്രിയുടെ വേഷത്തില്‍ ഇതാദ്യമായാണ് അഭിനയിക്കുന്നത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് വണ്‍ പ്രദര്‍ശനത്തിനെത്തിയത്.ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് സംവിധായകന്‍ സന്തോഷ് വിശ്വനാഥ് പറഞ്ഞു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടല്ല കൊവിഡ് കാരണമാണ് സിനിമയുടെ റിലീസ് വൈകിയതെന്നും സംവിധായകന്‍ വ്യക്തമാക്കി.
 

Latest News