പൂനെ- നഗരത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ പ്രായപൂർത്തിയാകാത്ത കുട്ടിയടക്കം അഞ്ചുപേരെ അറസ്റ്റ് ചെയ്തു. മെഡിക്കൽ പരിശോധനയിൽ പ്രായപൂർത്തിയാകാത്ത പ്രതിക്ക് കോവിഡ് -19 പോസിറ്റീവ് സ്ഥിരീകരിച്ചതായും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു.
മൂന്ന് പേരുടെ ബലാത്സംഗത്തനിരയായ പെണ്‍കുട്ടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഇപ്പോള്‍ ഹോം ക്വാറന്‍റൈനില്‍ കഴിയുന്ന കുട്ടിക്കുറ്റവാളി നിറയൊഴിച്ചതായി പോലീസ് പറഞ്ഞു. നാടന്‍ തോക്കും വെടിയുണ്ടകളും കണ്ടെടുത്തിട്ടുണ്ട്.
വെടിവെച്ചപ്പോള്‍ ഫോണ്‍ കൊണ്ട് മറച്ചുപടിച്ചെന്നും ഫോണിലൂടെ തുളച്ച് കയറി വെടിയുണ്ട നെഞ്ചില്‍ തറച്ചതായും പോലീസ് പറഞ്ഞു. ഭാഗ്യത്തിനാണ് പെണ്‍കുട്ടി രക്ഷപ്പെട്ടതെന്ന് ദത്തവാടി പോലീസ് സ്റ്റേഷനിലെ മുതിർന്ന പോലീസ് ഇൻസ്പെക്ടർ കൃഷ്ണ ഇൻഡാൽക്കർ പറഞ്ഞു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 363 (തട്ടിക്കൊണ്ടുപോകൽ), 376 (ഡി) (കൂട്ട ബലാത്സംഗം), 307 (കൊലപാതകശ്രമം), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) വകുപ്പുകള്‍ക്ക് പുറമെ പോക്സോയും ചുമത്തിയാണ് കേസ്.






