കുവൈത്തില്‍ ഇന്ത്യക്കാരന്‍ അഞ്ചാംനിലയില്‍നിന്ന് ചാടി മരിച്ചു

കുവൈത്ത് സിറ്റി- കുവൈത്തില്‍ അപ്പാര്‍ട്ട്‌മെന്റിന്റെ അഞ്ചാം നിലയില്‍ നിന്ന് ചാടി ഇന്ത്യക്കാരന്‍ ജീവനൊടുക്കി.  സാല്‍മിയയില്‍ വെള്ളിയാഴ്ചയണ് സംഭവം. കെട്ടിടത്തില്‍ നിന്ന് ചാടിയ അയാളെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. സാമ്പത്തിക പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. 

ഇയാള്‍ വിഷാദ രോഗത്തിന് അടിമയായിരുന്നുവെന്ന് ഭാര്യ പൊലീസിനോട് പറഞ്ഞു. സാമ്പത്തിക പ്രശ്നങ്ങളെത്തുടര്‍ന്നാണ് ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി  പോലീസ് അറിയിച്ചു.

Latest News