ഹൈദരലി ശാന്തപുരത്തിന്റെ മകള്‍ ഹുസ്‌ന നിര്യാതയായി

മലപ്പുറം- പ്രശസ്ത  പണ്ഡിതന്‍ ഹൈദരലി ശാന്തപുരത്തിന്റെ മകള്‍ ഹുസ്‌ന ഹൈദരലി (47) നിര്യാതയായി. കുറച്ചു കാലമായി അസുഖബാധിതയായിരുന്നു. താനൂര്‍ പുത്തന്‍തെരു സ്വദേശി വി എന്‍ അബ്ദുല്‍ ഹമീദിന്റെ ഭാര്യയാണ്.

ദീര്‍ഘകാലം കുടുംബം സൗദിയിലെ അല്‍ഖോബാറിലായിരുന്നു. അബ്ദുല്‍ ഹമീദ് ഇറാം ഗ്രൂപ്പ് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ മാനേജരായിരുന്നു.

മാതാവ്: യു ടി ഫാത്തിമ. മക്കള്‍: ആദില്‍ അബ്ദുല്‍ ഹമീദ്(ഖത്തര്‍), സൈനബ് അമല്‍, ഫാത്തിമ ഹനാന്‍. മരുമകന്‍: അജ്മല്‍ കുന്നക്കാവ്. സഹോദരങ്ങള്‍: ത്വയ്യിബ, ബുഷ്‌റ, ഡോ. മാജിദ, ഡോ. അമീന, പരേതനായ വഹീദ്.

Latest News