കുസൃതി ചോദ്യത്തിന് അനുശ്രീയുടെ തകര്‍പ്പന്‍ മറുപടി

സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ക്ക് തട്ടുപൊളിപ്പന്‍ മറുപടികള്‍ നല്‍കുന്നതില്‍ നടി അനുശ്രീ മിടുക്കിയാണ്. കഴിഞ്ഞ ദിവസം നടി ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി സംവദിച്ചിരുന്നു. ക്യൂ ആന്‍ഡ് എ സെഷനില്‍ രസകരമായ ചോദ്യങ്ങളാണ് ആരാധകര്‍ ചോദിച്ചത്. രസകരമായ മറുപടികളും അനുശ്രീ നല്‍കി.

ഞാന്‍ കെട്ടിക്കോട്ടെ എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. 'കട്ടിക്കോളൂ വീട്ടുകാര്‍ക്ക് സമ്മതമാണേല്‍ ഒന്നോ രണ്ടോ കെട്ടിക്കോളൂവെന്നായിരുന്നു മറുപടി.

കറന്റ് ക്രഷ് (current crush) ആരാണെന്നായിരുന്നു മറ്റൊരു ആരാധകന് അറിയേണ്ടിയിരുന്നത്. കെഎസ്ഇബി  എന്ന മറുപടി അയാളെയും ഞെട്ടിച്ചു.

 

Latest News