മോഡിയുടെ വിസ റദ്ദാക്കൂ- മമത ബാനര്‍ജി

കൊല്‍ക്കത്ത- ബംഗാള്‍ പോളിംഗ് ് ദിവസം ബംഗ്ലാദേശില്‍ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച  പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിസ റദ്ദാക്കണമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. വെള്ളിയാഴ്ച  ബംഗ്ലാദേശില്‍ പോയതും ക്ഷേത്ര ദര്‍ശനം നടത്തിയതും വിവിധ പരിപാടികളില്‍ സംബന്ധിച്ചതും ചട്ടങ്ങളുടെ ലംഘനമാണ്-മമത ആരോപിച്ചു.  അതിര്‍ത്തി സംസ്ഥാനമായ ബംഗാളിലെ വോട്ടര്‍മാരെ സ്വാധീനിക്കാനാണ് എന്നും  മമത ബാനര്‍ജി കുറ്റപ്പെടുത്തി.  2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയില്‍ ബംഗ്ലാദേശില്‍ നിന്നുള്ള  നടന്‍ ഞങ്ങളുടെ റാലിയില്‍ പങ്കെടുത്തിരുന്നു. അദ്ദേഹത്തിന്റെ വിസ റദ്ദാക്കാന്‍ ബിജെപി ബംഗ്ലാദേശ് സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണ് ചെയ്തത്. തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ മോഡി ബംഗ്ലാദേശില്‍ പോയത് ഒരു വിഭാഗം വോട്ടര്‍മാരെ സ്വാധീനിക്കാനാണ്. എന്തുകൊണ്ട് മോഡിയുടെ വിസ റദ്ദാക്കുന്നില്ല. ഞങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും മമത അറിയിച്ചു. 


 

Latest News