Sorry, you need to enable JavaScript to visit this website.

21കാരിയായ മകളുടെ അമ്മ; മഞ്ജു വാര്യരുടെ പുതിയ ലുക്കിന് ട്രോള്‍ മഴ

ചാലക്കുടി- നടി മഞ്ജു വാര്യരുടെ പുത്തന്‍ ലുക്കിന് ട്രോള്‍ മഴ. 21കാരിയായ മീനാക്ഷിയുടെ അമ്മ സ്‌കൂള്‍ കുട്ടിയെപ്പോലെ ചെറുപ്പമായ ലുക്കാണ് പ്രേരണ. അല്ലെങ്കിലേ അഭിനേത്രികളിലെ മമ്മൂട്ടി എന്ന വിളിപ്പേര് മഞ്ജുവിനുണ്ട്. പക്ഷെ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തിറങ്ങിയ ലുക്കിന് മേല്‍ ട്രോളോട് ട്രോളാണ്. വര്‍ഷങ്ങള്‍ കഴിയുന്തോറും മഞ്ജു കൂടുതല്‍ ചെറുപ്പമാവുന്നോ എന്നാണ് ഏവരും അതിശയിക്കുന്നത്. അതാണ് ട്രോളുകളുടെ അടിസ്ഥാനവും. വാട്ടര്‍ ബോട്ടിലും ബാഗുമായി സ്‌കൂളില്‍ പോകുന്ന കുട്ടിയായും മഞ്ജുവിനെ ചിത്രീകരിച്ച ട്രോളുകളുണ്ട് .വര്‍ഷങ്ങള്‍ കഴിയുന്തോറും മഞ്ജു കൂടുതല്‍ ചെറുപ്പമാവുന്നോ എന്നാണ് ഏവരും അതിശയിക്കുന്നത്. അതാണ് ട്രോളുകളുടെ അടിസ്ഥാനവും. വാട്ടര്‍ ബോട്ടിലും ബാഗുമായി സ്‌കൂളില്‍ പോകുന്ന കുട്ടിയായും മഞ്ജുവിനെ ചിത്രീകരിച്ച ട്രോളുകളുണ്ട്  
പുതിയ ചിത്രം ചതുര്‍മുഖത്തിന്റെ പ്രസ് കോണ്‍ഫറന്‍സിന് പങ്കെടുത്ത നടി മഞ്ജു വാര്യരുടെ ലുക്കാണ് വൈറലായത്. സ്‌റ്റൈലിഷ് ഹെയര്‍സ്‌റ്റൈലും വൈറ്റ് ടോപ്പും മുട്ടോളം നീളമുള്ള ബ്ലാക്ക് സ്‌കര്‍ട്ടും അണിഞ്ഞ് നില്‍ക്കുന്ന സുന്ദരിയായ മഞ്ജു 21കാരിയായ മകളുടെ അമ്മ എന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല എന്നായിരുന്നു നെറ്റിസണ്‍സിന്റെ അഭിപ്രായം. 

Latest News