കോവിഡ് മുന്‍കരുതല്‍ പാലിക്കാത്തവർ കരിമ്പട്ടികയില്‍; വേറെ മാർഗമില്ലെന്ന് മന്ത്രി

ന്യൂദല്‍ഹി- കോവിഡ് വ്യാപനത്തിനെതിരായ ചട്ടങ്ങള്‍ ലംഘിക്കുന്ന വിമാന യാത്രക്കാരെ കരിമ്പട്ടികയില്‍ ചേർത്തു തുടങ്ങിയതായി കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു.

വിമാന യാത്രക്കിടെ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാത്തവരെ നോ ഫ്ളൈ ലിസ്റ്റിലാണ് ഉള്‍പ്പെടുത്തുന്നത്. വിമാന യാത്ര വിലക്കുന്നതാണ് നോ ഫ്ളൈ ലിസ്റ്റ്.

കുറച്ചു പേർ മാത്രമാണ് വിമാന യാത്രയില്‍ മുന്‍കരുതലുകളും സുരക്ഷാ നിർദേശങ്ങളും പാലിക്കാതെ അശ്രദ്ധമായി യാത്ര ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു. ഇത്തരക്കാരെ നോ ഫ്ളൈ ലിസറ്റില്‍ ചേർക്കുകയല്ലാതെ മാർഗമില്ലെന്ന് അദ്ദേഹം പറഞ്ഞു.

റോഡ് യാത്രയേക്കാളും ഏറ്റവും സുരക്ഷിതം വിമാനയാത്രയാണെന്ന് മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു.

Latest News