ന്യൂദല്‍ഹി- ഇന്ത്യയില്‍ കോവിഡ് കേസുകളും മരണങ്ങളും വലിയ തോതില്‍ വർധിക്കുന്നു. 24 മണിക്കൂറിനിടെ 59,118 കേസുകളും 257 മരണങ്ങളുമാണ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കേസുകള്‍ 1,18,46,652 ആയി ഉയർന്നു. 1,12,64,637 പേര്‍ ഇതുവരെ രോഗമുക്തി നേടി. 1,60,949 പേരാണ് കോവിഡ് ബാധിച്ച് വിവിധ സംസ്ഥാനങ്ങളിലായി മരിച്ചത്. വിവിധ സംസ്ഥാനങ്ങളിലായി 4,21,066 പേർ ചികിത്സയില്‍ തുടരുന്നുണ്ട്. രാജ്യത്ത് ഇതുവരെ 5,55,04,440 പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
മഹാരാഷ്ട്രയിലെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. 35,952 പേര്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ടാം ദിവസമാണ് 30,000-ത്തിലധികം പേര്‍ക്ക് രോഗം. മുംബൈയില്‍ മാത്രം 5,504 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.