അബുദാബി- യു.എ.ഇ തലസ്ഥാനമായ അബുദാബിയില്‍ കോവിഡ് പി.സി.ആര്‍ പരിശോധനക്ക് കുറഞ്ഞ നിരക്ക്. 65 ദിര്‍ഹമാണ് പരിശോധനക്ക് നല്‍കേണ്ടതെന്ന് അബുദാബി ആരോഗ്യ വിഭാഗം അറിയിച്ചു. ബുധനാഴ്ച മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു.
അബുദാബിയിലെ ഒട്ടേറെ സര്‍ക്കാര്‍, സ്വകാര്യ ക്ലിനിക്കുകളിലും ആശുപത്രികളിലും പി.സി.ആര്‍ പരിശോധന നടക്കുന്നു. കൂടാതെ, ഡ്രൈവ് ത്രൂ സ്‌ക്രീനിംഗ് സെന്ററുകളും ഏറെയുണ്ട്. ചില പ്രത്യേക മേഖലകളില്‍ രണ്ടാഴ്ച കൂടുമ്പോള്‍ പി.സി.ആര്‍ പരിശോധന അബുദാബിയില്‍ നിര്‍ബന്ധമാക്കിയിരുന്നു. ഇവര്‍ക്ക് വലിയ സാമ്പത്തിക ഭാരം വരാതിരിക്കാനാണ് ഇതുവരെയുള്ളതില്‍ ഏറ്റവും കുറഞ്ഞ നിരക്ക് ഏര്‍പ്പെടുത്തിയത്.






