ദുബായ് - 27 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് കമാൽ ബാബു നാടണയുന്നു. ഒമാനിലെ മസ്‌കത്ത്- സലാല റൂട്ടിലെ നസ്വയിലും, റൂവിയിലും ഷോപ്പിലെ ജോലിയും, ഗ്രോസറി, ബേക്കറി നടത്തിപ്പുമൊക്കെയായി കഴിഞ്ഞിട്ടും നേട്ടങ്ങളുണ്ടാക്കാൻ കഴിയാതെയാണ് ഒൻപത് വര്ഷം മുമ്പ് ദുബായിൽ എത്തിയത്.
ദുബായ് എയർപോർട്ടിൽ ബസ് ഡ്രൈവറായി അൽ ഹുറൈസ് ട്രാൻസ്‌പോർട്ടിങ് കമ്പിനിയിൽ ജോലി നോക്കുകയായിരുന്നു. മെച്ചപ്പെട്ട സേവന വേതന സൗകര്യമാണ് കമ്പനി നല്കി വന്നത്. കമ്പനിക്കുള്ള എയർപോർട്ട് കോൺട്രാക്ട് അവസാനിച്ചതിനാലാണ് സ്വയം വിരമിക്കലല്ലാതെ നാടണയേണ്ടിവന്നത്. എന്നാലും മകൻ നബീലിന് ദുബായിൽ ഇപ്പോൾ ഒരു ജോലി ശരിയായ ആശ്വാസത്തിലാണ് ഇദ്ദേഹം.
ഡിഗ്രി പഠനം കഴിഞ്ഞു ജോലി അന്വേഷണം നടത്തുന്ന മകൻ നസീൽ, ഡിഗ്രി പഠനം നടത്തുന്ന മകൾ നാജിയ എന്നിവർ നാട്ടിലാണ്. എല്ലാവരും കരീംക്ക എന്നുവിളിക്കുന്ന കമൽ ബാബുവിന്റെ മാതാപിതാക്കൾ വട്ടം പറമ്പിൽ മൊയ്‌ദുട്ടി, ചക്കിയം പറമ്പിൽ നഫീസ എന്നിവരാണ്. ഭാര്യ റസിയ.
തൃശൂർ ജില്ലയിലെ ഗുരുവായൂർ മണ്ഡലത്തിൽ പുന്നയൂർ പഞ്ചായത്തിൽ അവിയൂർ സ്വദേശിയായ ഇദ്ദേഹം മത രാഷ്ട്രീയ പ്രവർത്തനത്തിൽ നാട്ടിൽ സജീവമായിരുന്നു, ദുബായ് കെ.എം.സി.സി പുന്നയൂർ പഞ്ചായത്ത് പ്രഥമ പ്രസിഡണ്ട് ആണ്. നിലവിൽ ഗുരുവായൂർ മണ്ഡലം വൈസ് പ്രസിഡന്റ്. കെ.എം.സി.സി സംസ്ഥാന ജില്ലാ പ്രവർത്തനങ്ങളിൽ സജീവമായ ഇദ്ദേഹം നാട്ടിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു സഹായ സമാഹരണത്തിനു എല്ലാ കമ്മിറ്റികളിലും സജീമായിരുന്നു.
ഒൻപത് വർഷത്തെ ദുബായ് ജീവിതം സന്തോഷകരമായിരുന്നുവെന്നും അവിചാരിത മടക്കം സുഹൃത്തുക്കൾക്ക് വിഷമണ്ടാക്കുന്നണ്ടെങ്കിലും നാട്ടിൽ സജീവമായി എന്തെങ്കിലും ചെയ്യാനുള്ള തെയ്യാറെടുപ്പിലാണ് കരീംക്ക.
കമ്പനിയിലെ സഹ പ്രവർത്തകനായിരുന്ന വ്യക്തി വലിയൊരു തുക വായ്പ വാങ്ങിയിട്ട് തിരികെ ലഭിക്കാത്തതും പിന്നീട് ജോലി ഒഴിവായിപ്പോയ അദ്ദേഹത്തെ നേരിൽ കാണാൻ കഴിയാത്തതും വേദനയായി പ്രവാസ ജീവിതത്തിൽ അവശേഷിക്കുന്നു