Sorry, you need to enable JavaScript to visit this website.

ബി.ജെ.പിക്ക് വോട്ട് ചോദിച്ചെത്തിയ നടന്‍ വിവേക് ഗോപനോട്  എന്തായി പെട്രോള്‍ വിലയെന്ന്  സ്ത്രീവോട്ടര്‍മാര്‍

കൊല്ലം- ചവറയില്‍ വോട്ട് തേടിയിറങ്ങിയ ബി.ജെ.പി സ്ഥാനാര്‍ത്ഥിയും നടനുമായ വിവേക് ഗോപനോട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പെട്രോള്‍ വിലയിലെ പഴയ പ്രഖ്യാപനത്തെ കുറിച്ച് ഓര്‍മ്മിപ്പിച്ച് സ്ത്രീകള്‍.വോട്ടു ചോദിച്ചിറങ്ങിയ വിവേക് ഗോപനോട് ഇന്ധനവിലയെ പറ്റി ഒരു സ്ത്രീ സംസാരിക്കുന്ന വീഡിയോ ആണ് വൈറലാകുന്നത്. പെട്രോള്‍, ഡീസല്‍, ഗ്യാസ്, തൊഴിലുറപ്പ് എന്നീ നാല് വിഷയങ്ങളാണ് സ്ത്രീ വിവേക് ഗോപന് മുന്നില്‍ വെച്ചത്. പെട്രോള്‍, ഡീസല്‍, ഗ്യാസ്, തൊഴിലുറപ്പ് ഈ നാല് കാര്യങ്ങളില്‍ പരിഹാരം ഉണ്ടാവണം എന്നായിരുന്നു സ്ത്രീ പറഞ്ഞത്. നാലു കാര്യങ്ങളിലും പരിഹാരമുണ്ടാവുമെന്ന് വിവേക് ഗോപന്‍ മറുപടിയും നല്‍കി. ഇതിന് സ്ത്രീ നല്‍കിയ മറുപടിയാണ് വൈറലായത്.
'ഉണ്ടാവണം, നമ്മുടെ മോഡിയച്ചന്‍ പറഞ്ഞത് പെട്രോള്‍ വില അമ്പത് രൂപയാണെന്നാണ്. പക്ഷെ ഇപ്പോള്‍ നൂറ് രൂപയായി,' എന്നായിരുന്നു ഇവര്‍ പറഞ്ഞത്. ഇത് കേട്ട് കൂടെയുള്ള സ്ത്രീകളൊക്കെ പൊട്ടിച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം.ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്ന് വിവേക് ഗോപന്‍ ആവശ്യപ്പെട്ടപ്പോഴാണ് മോഡിജി അധികാരത്തിലെത്തിയാല്‍ 50 രൂപയാക്കുമെന്ന് പറഞ്ഞ പെട്രോളിന് ഇപ്പോള്‍ 100 രൂപയായെന്ന കാര്യം ഇവര്‍ ഓര്‍മ്മിപ്പിച്ചത്. വോട്ട് ചോദിച്ച് എത്തുന്ന ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ ഗ്യാസ്‌പെട്രോള്‍ഡീസല്‍ വിലയില്‍ ഉണ്ടാകുന്ന വന്‍ വര്‍ധനവിനെ കുറിച്ചുള്ള വോട്ടര്‍മാരുടെ ചോദ്യത്തിന് മുന്‍പില്‍ പതറുകയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

Latest News