ഗോണ്ട- അശ്ലീല വീഡിയോ പ്രചരിച്ചതിനു പിന്നാലെ അമ്മയും മകളും മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍. ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിലാണ് സംഭവം. 40 കാരിയും 22 വയസ്സായ മകളുമാണ് മരിച്ചത്. തറബ്ഗഞ്ച് പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം.
മുന്‍കാമുകനാണ് യുവതിയോടൊപ്പമുള്ള ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. യുവതിയുടെ ഭർത്താവിന് വീഡിയോ ക്ലിപ്പ് അയച്ചു കൊടുത്തതിനു പിന്നാലെയാണ് സോഷ്യല്‍ മീഡിയ വഴിയും പ്രചരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. മരിച്ച യുവതിയുടെ മുന്‍കാമുകനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പോലീസ് സൂപ്രണ്ടും ജില്ലാ മജിസ്ട്രേറ്റും സ്ഥലം സന്ദർശിച്ചു.