വ്യത്യസ്ഥ ഭാവത്തില്‍ നിമിഷ സജയന്‍ മാലിക്കില്‍ 

ചേര്‍ത്തല- ഇതുവരെ കാണാത്ത രൂപത്തിലും ഭാവത്തിലുമാണ് നിമിഷ സജയന്‍ മാലിക്കില്‍ പ്രത്യക്ഷപ്പെടുന്നത്. ധാരാളം ആഭരണങ്ങള്‍ അണിഞ്ഞ തന്റെ ഭാര്യയെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുന്ന ഫഹദിന്റെയും നിമിഷയുടെയും പുതിയ പോസ്റ്റര്‍ നിര്‍മാതാക്കള്‍ പുറത്തുവിട്ടു. 'മാലിക്' ട്രെയിലര്‍ നാളെ  വൈകുന്നേരം 6 മണിക്ക് റിലീസ് ചെയ്യും .മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ഈ ചിത്രം കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തില്‍ നടന്ന ചില യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ്.
ദിലീഷ് പോത്തന്‍, വിനയ് ഫോര്‍ട്ട്, ഇന്ദ്രന്‍സ്, സുധി കൊപ്പ, ചന്തുനാഥ്, ജലജ, മാല പാര്‍വതി എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. തിരക്കഥയും സംവിധാനവും കൂടാതെ മഹേഷ് നാരായണന്‍ തന്നെയാണ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നത്.കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രം 2021 മെയ് 13ന് തീയേറ്ററുകളിലെത്തും. 30 കോടി രൂപയോളം ബജറ്റില്‍ ആന്റോ ജോസഫാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Latest News