Sorry, you need to enable JavaScript to visit this website.

യു.എ.ഇയില്‍നിന്ന് കോഴിക്കോട്ടേക്ക് എയർഇന്ത്യ എക്സ്പ്രസിന്‍റെ രണ്ട് സർവീസുകള്‍കൂടി

ദുബായ്- കോവിഡ് വ്യാപനം മൂലം താത്ക്കാലികമായി നിര്‍ത്തിവെച്ചിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാന സര്‍വീസുകള്‍ കൂടി യുഎഇയില്‍നിന്ന് പുനഃരാരംഭിക്കുന്നു. റാസല്‍ഖൈമയില്‍ നിന്ന് കോഴിക്കോട്ടേക്ക് ഈ മാസം 31 നും അല്‍ഐനില്‍നിന്ന് ജൂലൈ ഒന്നിനുമാണ് സര്‍വീസ് ആരംഭിക്കുന്നത്.


റാസല്‍ഖൈമയില്‍ നിന്ന് ബുധന്‍, വെള്ളി എന്നീ ദിവസങ്ങളില്‍ ഉച്ചയ്ക്ക് ഒന്നരക്ക് പുറപ്പെടുന്ന വിമാനം വൈകിട്ട് ഏഴിന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തും. പ്രാദേശിക സമയം രാവിലെ 10.15 ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.40 ന് റാസല്‍ഖൈമയില്‍ എത്തും. അല്‍ഐനില്‍ നിന്ന് വ്യാഴാഴ്ചകളില്‍ ഉച്ചയ്ക്ക് 1.25 ന് പുറപ്പെടുന്ന വിമാനം വൈകിട്ട് 6.45 ന് കരിപ്പൂരിലെത്തും. തിരിച്ച് രാവിലെ 10 ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.30 ന് റാസല്‍ഖൈമയില്‍ ഇറങ്ങും. രണ്ട് വിമാനങ്ങളിലെയും ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു.

എയര്‍ ഇന്ത്യയുടെ ദുബായ്- ഇന്ത്യ സെക്ടറുകളിലെ വേനല്‍ക്കാല വിമാന സര്‍വീസ് പട്ടികയും പ്രസിദ്ധീകരിച്ചു. എയര്‍ ബബ്ള്‍ കരാര്‍ പ്രകാരം മാര്‍ച്ച് 29 മുതല്‍ ഒക്ടോബര്‍ 31 വരെയാണ് സേവനം.

വേനല്‍ക്കാല വിമാന സര്‍വീസുകള്‍:

  • ദുബായ്- കൊച്ചി: തിങ്കള്‍, വ്യാഴം
  • ദുബായ്- കോഴിക്കോട്: വ്യാഴം
  • ദുബായ്- കണ്ണൂര്‍: ശനി
  • ദുബായ്- മുംബൈ: ചൊവ്വ, ബുധന്‍, വ്യാഴം, വെള്ളി, ശനി
  • ദുബായ്- ഹൈദരാബാദ്: വ്യാഴം, വെള്ളി, ശനി, ഞായര്‍
  • ദുബായ്- ഡല്‍ഹി: തിങ്കള്‍, ചൊവ്വ, ബുധന്‍, വെള്ളി, ശനി, ഞായര്‍
  • ദുബായ്- ചെന്നൈ: വെള്ളി, ഞായര്‍
  • ദുബായ്- ബെംഗളൂരു: ബുധന്‍
  • ദുബായ്- അമൃത് സര്‍: ചൊവ്വ, ശനി
  • ദുബായ്- അഹമ്മദാബാദ്: വെള്ളി

Latest News