Sorry, you need to enable JavaScript to visit this website.

വണ്ണം കുറയ്ക്കാനുള്ള തീവ്രശ്രമത്തിലെന്ന് അനു സിത്താര; ഭർത്താവ് വാരിവലിച്ച് തിന്നുന്നുവെന്ന് പരിഭവം

വൈത്തിരി- നിരവധി ഹിറ്റ് ചിത്രങ്ങളി ലൂടെ മലയാളികളുടെ ഹൃദയങ്ങളില്‍ ഇടം നേടിയ താരമാണ് അനു സിത്താര.സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള അനു സിത്താര  തന്റെ  കൊച്ചു കൊച്ചു വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അത്തരത്തില്‍ താരം പങ്കുവച്ച ഒരു ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിയ്ക്കുന്നത്. വിവാഹത്തിന് ശേഷമാണ്  താരം സിനിമയില്‍ സജീവമായതും  നിരവധി ഹിറ്റ് സിനിമകള്‍ നല്‍്കിയതും.  അഭിനയത്തോടൊപ്പം  നൃത്തത്തിലും താരം ഏറെ സജീവയാണ്. വയനാട്ടില്‍ നൃ്ത്തം പരിശീലിപ്പിക്കുന്ന വിദ്യാലയവുമുണ്ട്. അനുവിന്റെ ഭര്‍ത്താവ് ഫോട്ടോഗ്രാഫറാണ്.  വണ്ണം കുറയ്ക്കാനുള്ള തീവ്രശ്രമത്തിലാണ് താന്‍ എന്നാണ് താരം ആരാധകരോട് പറയുന്നത്. ഒപ്പം ഒരു പരാതിയും താരം ആരാധകരുമായി പങ്കുവയ്ക്കുകയാണ്. താന്‍  കഷ്ടപ്പെട്ട്  ഡയറ്റ് ചെയ്യുമ്പോള്‍  ഭര്‍ത്താവ് ഇഷ്ടപ്പെട്ട ഭക്ഷണം വാരിവലിച്ചു കഴിക്കുകയാണ് എന്നാണ് താരം പറയുന്നത്. അനു സിത്താരയുടെ കുറിപ്പും ആരാധകര്‍ ഏറ്റെടുത്തിരിയ്ക്കുകയാണ്‌
 

Latest News