സംവിധായകന്റെ കുപ്പായമിട്ട് മോഹന്‍ലാല്‍

കൊച്ചി- ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാനമായ നടന്‍ മോഹന്‍ലാല്‍ ഇന്നു മുതല്‍ സംവിധായകന്റെ കുപ്പായത്തില്‍. മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന 'ബറോസ്' എന്ന ചിത്രത്തിന്റെ പൂജ ഇന്ന് നടന്നു. പ്രിയദര്‍ശന്‍, സിബി മലയില്‍, സുരേഷ് കുമാര്‍ നടന്‍ ദിലീപ് തുടങ്ങി നിരവധി താരങ്ങളാണ് ബറോസിന്റെ പൂജ ചടങ്ങില്‍ പങ്കെടുത്തത്. അമിതാഭ് ബച്ചന്‍ ഉള്‍പ്പെടെ നിരവധി പേരാണ് ബറോസിന് ആശംസകളുമായി എത്തിയത്. ട്വിറ്ററിലൂടെയാണ് അമിതാഭ് ബച്ചന്‍ മോഹന്‍ലാലിന് ആശംസകള്‍ അറിയിച്ചത്. 'മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസിന് എല്ലാ വിജയങ്ങളും ഉയര്‍ച്ചകളും ഉണ്ടാവട്ടെ', എന്നായിരുന്നു ബച്ചന്റെ ട്വീറ്റ്. ഇതിന് മോഹന്‍ലാല്‍ മറുപടിയും നല്‍കി.

Latest News