അബുദാബി- യാത്രാ നടപടികളില്‍ ഇളവ് ലഭിക്കുന്ന 12 ഗ്രീന്‍ രാജ്യങ്ങളുടെ പട്ടിക അബുദാബി പരിഷ്‌കരിച്ചു. ഇന്ത്യയില്ല. നിലവിലെ പട്ടികയില്‍നിന്ന് ഖസക്കിസ്ഥാനെ ഒഴിവാക്കി. ഓസ്‌ട്രേലിയ, ഭൂട്ടാന്‍, ബ്രൂണയ്, ചൈന, ഗ്രീന്‍ലന്‍ഡ്, ഹോങ്കോംഗ്, ഐസ് ലന്‍ഡ്, മൊറീഷ്യസ്, ന്യുസീലന്‍ഡ്, സിംഗപ്പൂര്‍, സൗദി അറേബ്യ, മൊറോക്കോ എന്നീ രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ക്കാണ് ഇളവ്.
ഇവര്‍ക്കു യാത്രക്കു മുന്‍പുള്ള പി.സി.ആറും യു.എ.ഇയിലെ ക്വാറന്റൈനും വേണ്ട. പകരം അബുദാബി രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് എടുക്കുന്ന പി.സി.ആറിന്റെ ഫലം വരുന്നതുവരെ സ്വയം നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ മതി. നെഗറ്റീവെങ്കില്‍ പുറത്തിറങ്ങാം. പോസിറ്റീവാണെങ്കില്‍ 10 ദിവസത്തെ ക്വാറന്റൈന്‍. ഇന്ത്യ റെഡ് വിഭാഗത്തിലാണ്.






