പത്ത് വയസ്സുകാരിയുടെ കുഞ്ഞിനെ മഹാരാഷ്ട്ര ദമ്പതികള്‍ ദത്തെടുത്തു

ന്യൂദല്‍ഹി- പഞ്ചാബില്‍ അമ്മാവന്മാര്‍ പീഡിപ്പിച്ചതിനെ തുടര്‍ന്ന് പ്രസവിച്ച പത്തു വയസ്സുകാരിയുടെ കുഞ്ഞിനെ ദത്തെടുത്തു. മഹാരാഷ്ട്രയിലെ ദമ്പതികളാണ് മൂന്നു മാസം പ്രായമായ കുഞ്ഞിനെ ഏറ്റെടുത്തതെന്ന് ശുശുക്ഷേമ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. പത്ത് വയസ്സുകാരി പീഡിപ്പിക്കപ്പെട്ട സംഭവം ആഴ്ചകളോളം ഇന്ത്യയിലും അന്താരാഷ്ട്രതലത്തിലും മാധ്യമ ശ്രദ്ധ നേടിയിരുന്നു. പ്രതികളായ അമ്മാവന്മാര്‍ക്ക് കഴിഞ്ഞ മാസം ജീവപര്യന്തം ജയില്‍ വിധിച്ചിരുന്നു. മൂത്ത അമ്മാവനെയാണ് ആദ്യം അറസ്റ്റ് ചെയ്തതെങ്കിലും ഡി.എന്‍.എ സാമ്പിള്‍ ശരിയാകാത്തതിനെ തുടര്‍ന്നാണ് സഹോദരനെ കൂടി അറസ്റ്റ് ചെയ്തത്. 
പുതിയ മാതാപിതാക്കള്‍ ആഹ്ലാദത്തോടെയാണ് കുഞ്ഞിനെ സ്വീകരിച്ചതെന്ന് പഞ്ചാബ് ശിശുക്ഷേ വകുപ്പ് ഉദ്യോഗസ്ഥ രജനി ഗുപ്ത പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ബലാത്സംഗം ചെയ്യുന്ന സംഭവങ്ങള്‍ ഇന്ത്യയില്‍ വര്‍ധിച്ചുവരികയാണ്. 2015 നെ അപേക്ഷിച്ച് 8800 ആയിരുന്ന ബലാത്സംഗ കേസുകള്‍ 2016 ല്‍ 19,920 ആയാണ് വര്‍ധിച്ചത്.
 

Latest News