Sorry, you need to enable JavaScript to visit this website.

ഐഫോണ്‍ കോഴ: രണ്ടാമത്തെ നോട്ടീസിലും കോടിയേരിയുടെ ഭാര്യ ഹാജരായില്ല

കൊ​ച്ചി- ഐ​ഫോ​ണ്‍ വി​വാ​ദ​ത്തി​ല്‍ സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ വി​നോ​ദി​നി ക​സ്റ്റം​സ് മു​മ്പാ​കെ ഹാ​ജ​രാ​യില്ല. ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി​യു​ടെ ക​രാ​റു​കാ​രാ​യ യു​ണി​ടാ​ക്കി​ന്‍റെ ഉ​ട​മ സ​ന്തോ​ഷ് ഈ​പ്പ​ന്‍ കൈ​ക്കൂ​ലി​യാ​യി ന​ല്‍​കി​യ ആ​റ് ഐ ​ഫോ​ണു​ക​ളി​ല്‍ ഒ​ന്നു വി​നോ​ദി​നി​ക്ക് എ​ങ്ങ​നെ ല​ഭി​ച്ചു​വെ​ന്നാ​ണ് ക​സ്റ്റം​സ് പ​രി​ശോ​ധി​ക്കു​ന്ന​ത്.

തനിക്ക് കസ്റ്റംസ് നോട്ടീസ് കിട്ടിയില്ലെന്നാണ് വിനോദിനിയുടെ വാദം.  ഇതു ര​ണ്ടാം ത​വ​ണ​യാ​ണ് ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​കാ​ന്‍ കസ്റ്റംസ് ആവശ്യപ്പെടുന്നത്.

ക​ഴി​ഞ്ഞ 10നു ​നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നെ​ങ്കി​ലും ഹാ​ജ​രാ​യി​രു​ന്നി​ല്ല. വി​നോ​ദ​നി​യെ അ​റ​സ്റ്റ് ചെ​യ്തു ചോ​ദ്യം ചെ​യ്യാ​നു​ള്ള നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ള്‍ ക​സ്റ്റം​സ് ഇ​നി തു​ട​ങ്ങുമെ​ന്നാ​ണു സൂ​ച​ന. വ​ട്ടി​യൂ​ര്‍​ക്കാ​വി​ലെ വീ​ട്ടു​വി​ലാ​സ​ത്തി​ലേ​ക്ക് ആ​ദ്യം ത​പാ​ലി​ല​യ​ച്ച നോ​ട്ടീ​സ് ആ​ളി​ല്ലെ​ന്ന കാ​ര​ണ​ത്താ​ന്‍ മ​ട​ങ്ങി​യി​രു​ന്നു. ഇ ​മെ​യി​ല്‍ ആ​യും നോ​ട്ടീ​സ് അ​യ​ച്ചെ​ങ്കി​ലും ല​ഭി​ച്ചി​ല്ലെ​ന്നാ​യി​രു​ന്നു വി​നോ​ദി​നി​യു​ടെ വാ​ദം.

ഇ​ത്ത​വ​ണ ക​ണ്ണൂ​രി​ലെ വി​ലാ​സ​ത്തി​ലും  എ​കെ​ജി സെ​ന്‍റ​ര്‍ ഫ്ളാ​റ്റി​ന്‍റെ വി​ലാ​സ​ത്തി​ലും നോട്ടീസ് അ​യ​ച്ചു. ര​ണ്ടും കി​ട്ടി​യി​ല്ലെ​ന്നു വി​നോ​ദി​നി പ​റ​യു​ന്നു. ചോ​ദ്യം ചെ​യ്യ​ല്‍ നീ​ട്ടി​ക്കൊ​ണ്ടു പോ​കാ​നു​ള്ള ത​ന്ത്ര​മാ​ണി​തെ​ന്നാണ് ക​സ്റ്റം​സ് ക​രു​തു​ന്നത്.

Latest News