ദിലീപിന്റെ ഒരു കാര്യം; വിശ്വസിക്കാനാകാതെ വിദേശികളും-video

കൊച്ചി- മലയാളത്തിന്റെ പ്രിയതാരം ദിലീപിന്റെ പ്രായം വിശ്വസിക്കാനാകാതെ വിദേശികളും. ദിലീപിന്റെ ഫോട്ടോ നോക്കി പ്രായം ഊഹിച്ച വിദേശികള്‍ക്ക് തെറ്റുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്.
53 കാരനായ ദിലീപിന് പരിചയവുമില്ലാത്ത വ്യക്തികള്‍ 34 ഉം 38 ഉം വയസ്സാണ് ഈഹിക്കുന്നത്. യഥാര്‍ഥ പ്രായം 53 എന്നു പറയുമ്പോള്‍ ഹി ഈസ് ടൂ യംഗ് എന്നുപറഞ്ഞുകൊണ്ട് വിദേശികള്‍ അത്ഭതപ്പെടുന്നു.
മലയാള സിനിമയില്‍ പതിറ്റാണ്ടുകളായി നിറഞ്ഞ് നില്‍ക്കുന്ന നടനാണ് ദിലീപ്. മിമിക്രി കലാകാരനായും ചെറിയ വേഷങ്ങള്‍ ചെയ്തും അഭിനയലോകത്തെത്തിയ ദിലീപ് വളരെ വേഗമാണ് സൂപ്പര്‍ താര പദവിയിലേക്ക് ഉയര്‍ന്നത്.
എന്നോടിഷ്ടം കൂടാമോ' എന്ന ചിത്രത്തിലെ അതിഥി വേഷത്തില്‍ തുടങ്ങി മലയാള സിനിമയില്‍ മൊത്തം 140 ഓളം ചിത്രങ്ങളില്‍ ദിലീപ് അഭിനയിച്ചിട്ടുണ്ട്. സല്ലാപം എന്ന സിനിമയിലെ നായക വേഷമാണ് ദിലീപ് എന്ന നടനെ ശ്രദ്ധേയനാക്കിയത്.

 

Latest News