കൂവിത്തോല്‍പ്പിക്കുന്നു; ഈരാറ്റുപേട്ടയില്‍ ഇനി പ്രചരണത്തിനില്ലെന്ന് പി.സി. ജോര്‍ജ്

ഇരാറ്റുപേട്ട- സ്വന്തം നാടായ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി പരിധിയില്‍ ഇനി തെരഞ്ഞെടുപ്പു പ്രചരണം നടത്തില്ലെന്ന് ജനപക്ഷം നേതാവും സ്ഥാനാര്‍ത്ഥിയുമായ പി.സി ജോര്‍ജ് എംഎല്‍എ. ഇവിടെ വോട്ടഭ്യര്‍ത്ഥനയുമായി ഇറങ്ങുകള്‍ ജനങ്ങല്‍ കൂകി വിളിച്ച് ജോര്‍ജിനെതിരെ പ്രതിഷേധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പിന്മാറ്റം. ഭയം മൂമല്ലെന്നും ജനിച്ചു വളര്‍ന്ന നാടിനെ വര്‍ഗീയതിയിലേക്ക് തള്ളിവിടാതിരിക്കാനാണ് ഇവിടെ പ്രചരണം അവസാനിപ്പിക്കുന്നതെന്നാണ് ജോര്‍ജ് ഫെയ്ബുക്കില്‍ കുറിച്ചത്. 

കഴിഞ്ഞ ദിവസം ഇവിടെ പ്രചരണത്തിനെത്തിയ ജോര്‍ജിനെതിരെ നാട്ടുകാര്‍ കൂവി പ്രതിഷേധിച്ചിരുന്നു. ക്ഷുഭിതനായ ജോര്‍ജ് മൈക്കിലൂടെ നാട്ടുകാരെ അസഭ്യം പറയുകയും ചെയ്തു. സൗകര്യമുണ്ടെങ്കില്‍ വോട്ടു ചെയ്താല്‍ മതി എന്നും തെണ്ടികളെ എന്നു വിളിച്ചുമാണ് ജോര്‍ജ് നാട്ടുകാരെ നേരിട്ടത്.
 

Latest News