മലപ്പുറത്ത് അപരൻമാർ ഏറെ; കൂടുതൽ ഫിറോസ് കുന്നംപറമ്പിലിനെതിരെ

മലപ്പുറം- ജില്ലയിൽ കടുത്ത മത്സരം നടക്കുന്ന നിയമസഭാ മണ്ഡലങ്ങളിൽ അപരൻമാൻ രംഗത്ത്. തവനൂർ, തിരൂരങ്ങാടി, തിരൂർ, താനൂർ, മങ്കട, പെരിന്തൽമണ്ണ മണ്ഡലങ്ങളിലാണ് അപരൻമാർ കൂടുതലുള്ളത്. തവനൂരിൽ ഫിറോസ് എന്ന പേരിലാണ് കൂടുതൽ അപരൻമാർ. തിരൂരിൽ ഗഫൂറുമാരും താനൂരിൽ ഫിറോസുമാരും മങ്കടയിൽ അലിമാരും പെരിന്തൽമണ്ണയിൽ മുസ്തഫമാരുമാണ് കൂടുതലായി മത്സരിക്കുന്നത്.  
ജില്ലയിലെ 16 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിലും മലപ്പുറം ലോക്‌സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിലും മത്സരിക്കുന്ന സ്ഥാനാർഥികളുടെ ചിത്രം ഇന്നലെ പത്രികകളുടെ സൂക്ഷ്മ പരിശോധനയോടെ വ്യക്തമായി. മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ആറ് സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. ആരും പത്രികകൾ പിൻവലിച്ചിട്ടില്ല. 
16 നിയമസഭാ മണ്ഡലങ്ങളിൽ 111 പേരാണ് ജനവിധി തേടുന്നത്. താനൂർ, തിരൂർ, തവനൂർ മണ്ഡലങ്ങളിൽ 10 വീതം സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. പെരിന്തൽമണ്ണ, വേങ്ങര, തിരൂരങ്ങാടി എന്നീ മണ്ഡലങ്ങളിൽ എട്ട് വീതം സ്ഥാനാർഥികളും കൊണ്ടോട്ടി, മങ്കട, പൊന്നാനി എന്നിവിടങ്ങളിൽ ഏഴ് വീതം സ്ഥാനാർഥികളും നിലമ്പൂർ, മലപ്പുറം മണ്ഡലങ്ങളിൽ ആറുപേർ വീതവുമാണ് മത്സര രംഗത്തുള്ളത്. ഏറനാട് അഞ്ച് സ്ഥാനാർഥികൾ ജനവിധി തേടുന്നു. വണ്ടൂർ, മഞ്ചേരി, വള്ളിക്കുന്ന് മണ്ഡലങ്ങളിൽ നാല് പേർ വീതവുമാണ് തെരഞ്ഞെടുപ്പ് നേരിടുന്നത്.
പത്രികകൾ പിൻവലിക്കാനുള്ള അവസാന ദിവസം 28 പേരാണ് മത്സര രംഗത്തു നിന്ന് പിന്മാറിയത്. ഇവരിൽ ഭൂരഭാഗവും ഡമ്മി സ്ഥാനാർഥികളാണ്. വള്ളിക്കുന്ന് മണ്ഡലത്തിൽ അഞ്ച് പേരും കൊണ്ടോട്ടി, തിരൂർ, കോട്ടക്കൽ മണ്ഡലങ്ങളിൽ മൂന്ന് പേർ വീതവും പത്രികകൾ പിൻവലിച്ചു. 
ഏറനാട്, നിലമ്പൂർ, മഞ്ചേരി, പെരിന്തൽമണ്ണ, തവനൂർ എന്നീ മണ്ഡലങ്ങളിൽ രണ്ട് പേർ വീതവും വണ്ടൂർ, വേങ്ങര, തിരൂരങ്ങാടി, താനൂർ മണ്ഡലങ്ങളിൽ ഓരോ സ്ഥാനാർഥികളും പത്രികകൾ പിൻവലിച്ച് മത്സര രംഗത്തുനിന്ന് പിന്മാറി. മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിൽ ആരും പത്രികകൾ പിൻവലിച്ചില്ല.


മലപ്പുറം ലോക്‌സഭ മണ്ഡലം-അബ്ദുസ്സമദ് സമദാനി (ഇന്ത്യൻ യൂനിയൻ മുസ്‌ലിം ലീഗ്), എ.പി അബ്ദുല്ലക്കുട്ടി (ഭാരതീയ ജനത പാർട്ടി), വി.പി. സാനു (കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്‌സിസ്റ്റ്), ഡോ. തസ്‌ലിം റഹ്മാനി (സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ), യൂനുസ് സലിം (സ്വതന്ത്രൻ), അഡ്വ. സയ്യിദ് സാദിഖലി തങ്ങൾ (സ്വതന്ത്രൻ).


നിയമസഭാ മണ്ഡലങ്ങൾ: കൊണ്ടോട്ടി-ടി.വി. ഇബ്രാഹിം (ഇന്ത്യൻ യൂനിയൻ മുസ്‌ലിം ലീഗ്), ശിവദാസൻ. ടി (ബഹുജൻ സമാജ് പാർട്ടി), ഷീബ ഉണ്ണികൃഷ്ണൻ (ഭാരതീയ ജനത പാർട്ടി), റസാക്ക് പാലേരി (വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ), സി.വി. ഇബ്രാഹിം (സ്വതന്ത്രൻ), കാട്ടുപ്പരുത്തി സുലൈമാൻ ഹാജി (സ്വതന്ത്രൻ), സുലൈമാൻ ഹാജി (സ്വതന്ത്രൻ)


ഏറനാട്-അഡ്വ. സി. ദിനേശ് (ഭാരതീയ ജനത പാർട്ടി), പി.കെ. ബഷീർ (ഇന്ത്യൻ യൂനിയൻ മുസ്‌ലിം ലീഗ്), വേലായുധൻ (ബഹുജൻ സമാജ് പാർട്ടി), കെ.ടി. അബ്ദുറഹ്മാൻ (സ്വതന്ത്രൻ), അഡ്വ. സെബാസ്റ്റ്യൻ (സ്വതന്ത്രൻ)


നിലമ്പൂർ-അഡ്വ. ടി.കെ. അശോക് കുമാർ (ഭാരതീയ ജനത പാർട്ടി), അഡ്വ. വി.വി. പ്രകാശ് (ഇന്ത്യൻ നാഷനൽ കോൺഗ്രസ്), അനില മാത്യു (ഇന്ത്യൻ ക്രിസ്ത്യൻ സെക്യുലർ പാർട്ടി), കെ. ബാബുമണി (സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ), പി.വി. അൻവർ (ഇടതു സ്വതന്ത്രൻ), സജാദു റഹ്മാൻ സി.പി (സ്വതന്ത്രൻ)


വണ്ടൂർ- എ.പി. അനിൽ കുമാർ (ഇന്ത്യൻ നാഷനൽ കോൺഗ്രസ്), മിഥുന. പി (കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്‌സിസ്റ്റ്), ഡോ. പി.സി. വിജയൻ (ഭാരതീയ ജനത പാർട്ടി), കൃഷ്ണൻ. സി (വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ)


മഞ്ചേരി- നാസർ ഡിബോണ (കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ), പി.ആർ രശ്മിൽ നാഥ് (ഭാരതീയ ജനത പാർട്ടി), അഡ്വ. യു.എ. ലത്തീഫ് (ഇന്ത്യൻ യൂനിയൻ മുസ്‌ലിം ലീഗ്), പാലത്തിങ്ങൽ അബൂബക്കർ (സ്വതന്ത്രൻ)


പെരിന്തൽമണ്ണ-നജീബ് കാന്തപുരം (ഇന്ത്യൻ യൂനിയൻ മുസ്‌ലിം ലീഗ്), സുചിത്ര (ഭാരതീയ ജനത പാർട്ടി), അഡ്വ. അബ്ദുൽ അഫ്‌സൽ. പി.ടി (സ്വതന്ത്രൻ), നജീബ് കുറ്റീരി (സ്വതന്ത്രൻ), മുസ്തഫ (സ്വതന്ത്രൻ), മുസ്തഫ പി.കെ (സ്വതന്ത്രൻ), മുഹമ്മദ് മുസ്തഫ. കെ.പി (സ്വതന്ത്രൻ), കെ.പി.എം. മുസ്തഫ (സ്വതന്ത്രൻ). 


മങ്കട-മഞ്ഞളാംകുഴി അലി (ഇന്ത്യൻ യൂനിയൻ മുസ്‌ലിം ലീഗ്), സജേഷ് എളയിൽ (ഭാരതീയ ജനത പാർട്ടി), അഡ്വ. ടി.കെ. റഷീദലി (കമ്യൂനിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ  മാർക്‌സിസ്റ്റ്), മൂലംകുഴിയിൽ അലി (സ്വതന്ത്രൻ), മുഞ്ഞക്കൽ അലി (സ്വതന്ത്രൻ), എം. അലി (സ്വതന്ത്രൻ), ടി.കെ. റഷീദലി (സ്വതന്ത്രൻ)


മലപ്പുറം-പാലൊളി അബ്ദുറഹ്മാൻ (കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്‌സിസ്റ്റ്), പി. ഉബൈദുല്ല (ഇന്ത്യൻ യൂനിയൻ മുസ്‌ലിം ലീഗ്), പ്രശോഭ്. ടി (ബഹുജൻ സമാജ് പാർട്ടി), അരീക്കാട് സേതുമാധവൻ (ഭാരതീയ ജനത പാർട്ടി), ഇ.സി. ആയിഷ (വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ), ടി.കെ. ബോസ് (സോഷ്യലിസ്റ്റ് യൂനിറ്റി സെന്റർ ഓഫ് ഇന്ത്യ കമ്യൂണിസ്റ്റ്)


വേങ്ങര-കീരൻ (ബഹുജൻ സമാജ് പാർട്ടി), പി.കെ. കുഞ്ഞാലിക്കുട്ടി (ഇന്ത്യൻ യൂനിയൻ മുസ്‌ലിം ലീഗ്), പി. ജിജി (കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ  മാർക്‌സിസ്റ്റ്), പ്രേമൻ മാസ്റ്റർ (ഭാരതീയ ജനത പാർട്ടി), അനന്യകുമാരി അലക്‌സ് (ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി), ഇ.കെ. കുഞ്ഞഹമ്മദ്കുട്ടി മാസ്റ്റർ (വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ), ആദിൽ അബ്ദുറഹിമാൻ തങ്ങൾ (സ്വതന്ത്രൻ), സബാഹ് കുണ്ടുപുഴക്കൽ (സ്വതന്ത്രൻ)


വള്ളിക്കുന്ന് - അബ്ദുൽ ഹമീദ് മാസ്റ്റർ (ഇന്ത്യൻ യൂനിയൻ മുസ്‌ലിം ലീഗ്), പീതാംബരൻ പാലാട്ട് (ഭാരതീയ ജനത പാർട്ടി), ശശി കിഴക്കൻ (ബഹുജൻ സമാജ് പാർട്ടി), പ്രൊഫ. എ.പി. അബ്ദുൽ വഹാബ് (ഇന്ത്യൻ നാഷനൽ ലീഗ്)


തിരൂരങ്ങാടി-കെ.പി.എ. മജീദ് (ഇന്ത്യൻ യൂനിയൻ മുസ്‌ലിം ലീഗ്), അബ്ദുൽ മജീദ് പനക്കൽ (ബഹുജൻ സമാജ് പാർട്ടി), കള്ളിയത്ത് സത്താർ ഹാജി (ഭാരതീയ ജനത പാർട്ടി), മൂസ ജാറത്തിങ്ങൽ (സ്വരാജ് ഇന്ത്യ), അബ്ദുറഹീം നഹ (സ്വതന്ത്രൻ), ചന്ദ്രൻ (സ്വതന്ത്രൻ), നിയാസ് (സ്വതന്ത്രൻ), നിയാസ് പുളിക്കലകത്ത് (ഇടതു സ്വതന്ത്രൻ)


താനൂർ-കെ. നാരായണൻ മാസ്റ്റർ (ഭാരതീയ ജനത പാർട്ടി), പി.കെ. ഫിറോസ് (ഇന്ത്യൻ യൂനിയൻ മുസ്‌ലിം ലീഗ്), മുഈനുദ്ദീൻ (ബഹുജൻ സമാജ് പാർട്ടി), വി. അബ്ദുറഹിമാൻ (നാഷനൽ സെക്യുലർ കോൺഫറൻസ്), അബ്ദുറഹിമാൻ. വി (ഇടതു സ്വതന്ത്രൻ), വി. അബ്ദുറഹിമാൻ (സ്വതന്ത്രൻ), അബ്ദുറഹിമാൻ. വി (സ്വതന്ത്രൻ), കുഞ്ഞിമുഹമ്മദ് മുത്തനിക്കാട് ബാപ്പുട്ടി (സ്വതന്ത്രൻ), ഫിറോസ് (സ്വതന്ത്രൻ), ഫിറോസ് (സ്വതന്ത്രൻ), 


തിരൂർ - ഡോ. അബ്ദുൽ സലാം. എം (ഭാരതീയ ജനത പാർട്ടി), അഡ്വ. ഗഫൂർ. പി. ലില്ലീസ് (കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്‌സിസ്റ്റ്), കുറുക്കോളി മൊയ്തീൻ (ഇന്ത്യൻ യൂനിയൻ മുസ്‌ലിം ലീഗ്), അഷ്‌റഫ് (സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ), അബൂബക്കർ സിദ്ദീഖ് (സ്വതന്ത്രൻ), അബ്ദുൽ ഗഫൂർ പുളിക്കൽ (സ്വതന്ത്രൻ), അബ്ദുൾ ഗഫൂർ വലിയ പീടികക്കൽ (സ്വതന്ത്രൻ), അബ്ദുൽ മഹ്‌റൂഫ്. എ.കെ. (സ്വതന്ത്രൻ), മൊയ്തീൻ മീന്തറത്തകത്ത് (സ്വതന്ത്രൻ), മൊയ്തീൻ വലിയകത്ത് (സ്വതന്ത്രൻ)


കോട്ടക്കൽ-പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ (ഇന്ത്യൻ യൂനിയൻ മുസ്‌ലിം ലീഗ്), പി.പി. ഗണേശൻ (ഭാരതീയ ജനത പാർട്ടി), എൻ.എ. മുഹമ്മദ്കുട്ടി (നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി), ആയിഷ (സ്വതന്ത്ര), ബിന്ദു ദേവരാജൻ (സ്വതന്ത്ര), മുഹമ്മദ്കുട്ടി (സ്വതന്ത്രൻ), സൈനുൽ ആബിദ് തങ്ങൾ (സ്വതന്ത്രൻ)


തവനൂർ-ഫിറോസ് കുന്നംപറമ്പിൽ (ഇന്ത്യൻ നാഷനൽ കോൺഗ്രസ്), ഹസൻ ചീയന്നൂർ (സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ), രമേഷ് കോട്ടയപ്പുറത്ത് (ഭാരത് ധർമ്മ ജന സേന), ഡോ. കെ.ടി. ജലീൽ (ഇടതു സ്വതന്ത്രൻ), കെ.ടി. ജലീൽ (സ്വതന്ത്രൻ), ഫിറോസ് കുന്നത്ത്പറമ്പിൽ (സ്വതന്ത്രൻ), ഫിറോസ് നെല്ലംകുന്നത്ത് (സ്വതന്ത്രൻ) , ഫിറോസ് പരുവിങ്ങൽ (സ്വതന്ത്രൻ), ഫിറോസ് നുറുക്കുപറമ്പിൽ (സ്വതന്ത്രൻ), വെള്ളരിക്കാട്ട് മുഹമ്മദ് റാഫി (സ്വതന്ത്രൻ)


പൊന്നാനി - പി. നന്ദകുമാർ (കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്‌സിസ്റ്റ്), അഡ്വ. എ.എം. രോഹിത് (ഇന്ത്യൻ നാഷനൽ കോൺഗ്രസ്), അൻവർ പഴഞ്ഞി (സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ), ഗണേഷ് വടേരി (വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ), സുബ്രഹ്മണ്യൻ ചുങ്കപ്പള്ളി (ഭാരത് ധർമ്മ ജന സേന),അഡ്വ. റോഷിദ് എം.പി (സ്വതന്ത്രൻ), കെ. സദാനന്ദൻ (സ്വതന്ത്രൻ).

Latest News