യു.എ.ഇയില്‍ 1,871 പേര്‍ക്ക് കോവിഡ്; ഏഴ് മരണം

ദുബായ്- യു.എ.ഇയില്‍ 1,871 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 2,144 പേര്‍ അസുഖം ഭേദമായി ആശുപത്രി വിട്ടു. ഏഴ് കോവിഡ് മരണങ്ങളാണ്  റിപ്പോര്‍ട്ട് ചെയ്തത്. 1,85,531 പരിശോധനകളില്‍നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. 35.5 ദശലക്ഷം കോവിഡ് പരിശോധനകളാണ് ഇതുവരെ നടന്നത്. 4,42,226 പേര്‍ക്ക് ഇതുവരെ കോവിഡ് ബാധിച്ചു. ഇവരില്‍ 4,24,840 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് 1445 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. 15,941 പേര്‍ നിലവില്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നതായും മന്ത്രാലയം വിശദമാക്കി.

 

Latest News