ഈരാറ്റുപേട്ട- പൂഞ്ഞാര്‍ മണ്ഡലം സ്ഥാനാര്‍ത്ഥി പി സി ജോര്‍ജിനെതിരെ ഈരാറ്റപേട്ടയില്‍ നാട്ടുകാരുടെ പ്രതിഷേധം. പി സി ജോര്‍ജിന്റെ വാഹനപര്യടനം ഈരാറ്റുപേട്ടയില്‍ എത്തിയപ്പോഴാണ് സംഭവം. നാട്ടുകാരില്‍ ചിലർ ജോർജിനെ കൂവിയാണ് വരവേറ്റത്. ഇതില്‍ പ്രകോപിതനായ പിസി ജോർജ് കൂവിയവർക്കുനേരെ കണക്കിന് അസഭ്യം ചൊരിഞ്ഞു.
പൂഞ്ഞാറിലെ സിറ്റിങ് എംഎല്‍എയായ പി സി ജോര്‍ജ്, എല്‍ഡിഎഫിനും യുഡിഎഫിനുമെതിരെയാണ് മത്സരിക്കുന്നത്. ജോർജ് നേരത്തെ മുസ്ലിം ന്യൂനപക്ഷത്തിനുനേരെ നടത്തിയ പരാമർശങ്ങള്‍ വിവാദമായിരുന്നു. അദ്ദേഹം ക്ഷമാപണം നടത്തിയെങ്കിലും ഗുരുതരമായ പരാമർശങ്ങളില്‍ പ്രതിഷേധം അവസാനിച്ചിട്ടില്ല.






