തിരുവനന്തപുരം- മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരായ ബിജെപി നേതാവും സ്ഥാനാർഥിയുമായ ശോഭ സുരേന്ദ്രന്റെ പൂതന പരാമർശത്തില്‍ ഡിവൈഎഫ്ഐ നേതാവ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നല്കി.
കരിക്കകം സ്വദേശിയായ ഡിവൈഎഫ്ഐ നേതാവ് ബി.എസ്. സജിയാണ് പരാതി നൽകിയത്. കടകംപള്ളി അയ്യപ്പവിശ്വാസികളെ ദ്രോഹിക്കാൻ വന്ന പൂതനയാണെന്നാണ് ശോഭ സുരേന്ദ്രന് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ശബരിമല വിഷയത്തിൽ കടകംപള്ളിയുടെ ഖേദപ്രകടനം വീണിടത്തു കിടന്ന് ഉരുളൽ ആണെന്നും അവർ പറഞ്ഞിരുന്നു.
പൂതന പരാമർശത്തെക്കുറിച്ച് ജനം വിലയിരുത്തൽ നടത്തട്ടെയെന്നായിരുന്നു കടകംപള്ളിയുടെ മറുപടി. താൻ തൊഴിലാളി വർഗ സംസ്കാരത്തിൽ വളർന്നു വന്നതാണ്. സ്ത്രീകളെയും പ്രതിയോഗികളെയും ബഹുമാനിക്കാനാണു പഠിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞിരുന്നു.






