ക​ട​കം​പ​ള്ളി അ​യ്യ​പ്പ​വി​ശ്വാ​സി​ക​ളെ ദ്രോ​ഹി​ക്കാ​ൻ വ​ന്ന പൂ​ത​ന; ശോ​ഭ സു​രേ​ന്ദ്ര​നെതിരെ കമ്മീഷന് പരാതി

തി​രു​വ​ന​ന്ത​പു​രം- മന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നെ​തി​രാ​യ ബിജെപി നേതാവും സ്ഥാനാർഥിയുമായ ശോ​ഭ സു​രേ​ന്ദ്ര​ന്‍റെ പൂ​ത​ന പ​രാ​മ​ർ​ശ​ത്തി​ല്‍ ഡി​വൈ​എ​ഫ്ഐ നേ​താ​വ് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ​ക്ക് പ​രാ​തി ന​ല്‍​കി.

ക​രി​ക്ക​കം സ്വ​ദേ​ശി​യാ​യ ഡി​വൈ​എ​ഫ്ഐ നേ​താ​വ് ബി.​എ​സ്. സ​ജി​യാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. ക​ട​കം​പ​ള്ളി അ​യ്യ​പ്പ​വി​ശ്വാ​സി​ക​ളെ ദ്രോ​ഹി​ക്കാ​ൻ വ​ന്ന പൂ​ത​ന​യാ​ണെ​ന്നാ​ണ് ശോ​ഭ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.   ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ ക​ട​കം​പ​ള്ളി​യു​ടെ ഖേ​ദ​പ്ര​ക​ട​നം വീ​ണി​ട​ത്തു കി​ട​ന്ന് ഉ​രു​ള​ൽ ആ​ണെ​ന്നും അവർ പ​റ​ഞ്ഞി​രു​ന്നു.

പൂ​ത​ന പ​രാ​മ​ർ​ശ​ത്തെ​ക്കു​റി​ച്ച് ജ​നം വി​ല​യി​രു​ത്ത​ൽ ന​ട​ത്ത​ട്ടെ​യെ​ന്നാ​യി​രു​ന്നു ക​ട​കം​പ​ള്ളി​യു​ടെ മ​റു​പ​ടി. താ​ൻ തൊ​ഴി​ലാ​ളി വ​ർ​ഗ സം​സ്കാ​ര​ത്തി​ൽ വ​ള​ർ​ന്നു വ​ന്ന​താ​ണ്. സ്ത്രീ​ക​ളെ​യും പ്ര​തി​യോ​ഗി​ക​ളെ​യും ബ​ഹു​മാ​നി​ക്കാ​നാ​ണു പ​ഠി​ച്ചി​ട്ടു​ള്ള​തെ​ന്നും മ​ന്ത്രി പറഞ്ഞിരുന്നു.

Latest News