ന്യൂദല്‍ഹി- മികച്ച സിനിമക്കുള്ള ദേശീയ പുരസ്‌കാരത്തിലൂടെ പ്രിയദര്‍ശന്‍ അംഗീകാരം നേടിയപ്പോള്‍ അതേ ചിത്രത്തിലൂടെ മകന്‍ സിദ്ധാര്‍ഥ് പ്രിയദര്‍ശനും അംഗീകാരം. മരയ്ക്കാര്‍ എന്ന സിനിമയുടെ സ്‌പെഷല്‍ ഇഫക്ട് പുരസ്‌കാരമാണ് സിദ്ധാര്‍ഥിനെത്തേടിയെത്തിയത്.
ആന്റണി പെരുമ്പാവൂരിന്റെ ആശീര്‍വാദ് ക്രിയേഷന്‍സ് ആണ് മരയ്ക്കാര്‍ നിര്‍മിച്ചത്. ഒരു വര്‍ഷത്തിലധികമായി ചിത്രം പ്രദര്‍ശനത്തിന് തയാറായെങ്കിലും കൊറോണ മൂലം അത് തടസ്സപ്പെട്ടു. തിയറ്ററുകള്‍ പൂര്‍ണ സജ്ജമായ ശേഷം മാത്രം റിലീസ് എന്നാണ് നിര്‍മാതാക്കളുടെ തീരുമാനം. മികച്ച സാങ്കേതിക തികവോടെ നിര്‍മിച്ച സിനിമ, തിയറ്ററില്‍ നല്ല ശബ്ദസംവിധാനത്തിലും ദൃശ്യമികവിലും കണ്ടാല്‍ മാത്രമേ സംതൃപ്തിയുണ്ടാകൂ എന്നാണ് നിര്‍മാതാക്കളുടെ അഭിപ്രായം. ഒ.ടി.ടി റിലീസിന് നിര്‍മാതാക്കള്‍ തയാറാകാത്തതും അതുകൊണ്ടാണ്. കേരളത്തില്‍ തിയറ്ററുകള്‍ തുറന്നെങ്കിലും സ്ഥിതിഗതികള്‍ കുറച്ചുകൂടി സാധാരണ നില കൈവരിക്കുന്നത് കാത്തിരിക്കുകയാണ് നിര്‍മാതാക്കള്‍.