മക്ക - കൊറോണ വാക്‌സിന്‍ സ്വീകരിച്ചാലും 70 വയസ് പിന്നിട്ടവര്‍ക്ക് ഉംറ പെര്‍മിറ്റ് ലഭിക്കില്ലെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച് 18 മുതല്‍ 70 വയസ് വരെ പ്രായമുള്ളവര്‍ക്കാണ് 'ഇഅ്തമര്‍നാ' ആപ്പ് വഴി ഉംറ പെര്‍മിറ്റ് നല്‍കുത്. പതിനെട്ട് വയസില്‍ കുറവുള്ളവര്‍ക്കും എഴുപതു കഴിഞ്ഞവര്‍ക്കും ഉംറ പെര്‍മിറ്റ് നല്‍കാന്‍ സാധിക്കില്ല. തീര്‍ഥാടന യാത്രയില്‍ മുതിര്‍വരെ അനുഗമിക്കാന്‍ കുട്ടികള്‍ക്ക് അനുമതി നല്‍കില്ല. എന്നാല്‍ പെര്‍മിറ്റ് നേടുന്ന ഗുണഭോക്താവിനെ അനുഗമിക്കുന്നതിന് മാതാവിനെ ചേര്‍ക്കാവുന്നതാണെന്നും ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.






