Sorry, you need to enable JavaScript to visit this website.

മലയാളത്തിലെ ഏറ്റവും ചിലവേറിയ ഗാനവുമായി ആറാട്ട്,  എ.ആര്‍ റഹ്മാനും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു 

ചെന്നൈ-മലയാളത്തിലെ ഏറ്റവും ചിലവേറിയ ഗാനരംഗം ചിത്രീകരിക്കാനൊരുങ്ങി മോഹന്‍ലാല്‍ ചിത്രം ആറാട്ട്. ചിത്രം സംവിധാനം ചെയ്യുന്നത് ബി ഉണ്ണികൃഷ്ണന്‍ ആണ്. സംഗീത ഇതിഹാസം എ ആര്‍ റഹ്മാനും മോഹന്‍ലാലും ഒന്നിച്ച് അഭിനയിക്കുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. കോടികള്‍ ചിലവഴിച്ച് ഒരുക്കുന്ന ഗാനരംഗത്തിന്റെ ചിത്രീകരണം ചെന്നൈയില്‍ വച്ചാണ്. ബ്രഹ്മാണ്ഡ സെറ്റിട്ട് വലിയ സാങ്കേതിക മികവോടെയാകും ചിത്രീകരണം.യോദ്ധ, ഇരുവര്‍ എന്നീ മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്ക് എ ആര്‍ റഹ്മാന്‍ സംഗീതം പകര്‍ന്നിട്ടുണ്ട്. എ ആര്‍ റഹ്മാന്‍ ക്യാമറയ്ക്ക് മുന്നിലെത്തുന്നത് അപൂര്‍വമാണ്. ഇതിനു മുമ്പ് വിജയ്‌ക്കൊപ്പം ബിഗിലിലെ ഗാനരംഗത്തില്‍ അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നു.
ആറാട്ട് ഗോപന്‍ എന്ന കഥാപത്രത്തെയാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ശ്രദ്ധ ശ്രീനാഥാണ് നായിക. നെടുമുടി വേണു, സായി കുമാര്‍, സിദ്ദിഖ്, വിജയ രാഘവന്‍, നന്ദു, ഷീല, ബിജു പപ്പന്‍ ,സ്വാസിക , മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.  ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് ഉദയ കൃഷ്ണയാണ്, ക്യാമറ വിജയ് ഉലകനാഥ്, എഡിറ്റര്‍ സമീര്‍ മുഹമ്മദ് , കല സംവിധാനം ജോസഫ് നെല്ലിക്കല്‍ തുടങ്ങിയരാണ്.
 

Latest News