Sorry, you need to enable JavaScript to visit this website.

തമിഴ് നടന്‍ തീപ്പെട്ടി ഗണേശന്‍ അന്തരിച്ചു

ചെന്നൈ- തമിഴ് നടന്‍ തീപ്പെട്ടി ഗണേശന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം.  ഏറെ നാളായി മധുരയിലെ രാജാജി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന താരം അവിടവച്ചു തന്നെയാണ് മരിച്ചത്.  ബില്ല 2, റെനിഗുണ്ട, ഉസ്താദ് ഹോട്ടല്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു. സംവിധായകനായ സീനു രാമസാമിയാണ് വാര്‍ത്ത സ്ഥിരീകരിച്ചത്. എന്റെ സിനിമയില്‍ അഭിനയിച്ചിട്ടുള്ള കാര്‍ത്തിക് എന്ന തീപ്പെട്ടി ഗണേശന്റെ അപ്രതീക്ഷിത വിയോഗം ഞെട്ടലുണ്ടാക്കി. രാജാജി ആശുപത്രിയില്‍ ഏറെ നാളായി അദ്ദേഹം ചികിത്സയിലായിരുന്നു. ആദരാഞ്ജലികള്‍ ഗണേശാ സീനു കുറിച്ചു. ലോക്ഡൗണ്‍ കാലത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന ഗണേശന്‍ നടന്‍ അജിത്തിനോട് സഹായം അഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയത് വലിയ വാര്‍ത്തയായിരുന്നു. തന്റെ യഥാര്‍ത്ഥ പേരായ കാര്‍ത്തിക് എന്ന് അജിത്ത് മാത്രമാണ് വിളിച്ചിരുന്നതെന്നും തന്റെ ഇപ്പോഴത്തെ അവസ്ഥ അറിഞ്ഞാല്‍ അദ്ദേഹം ഉറപ്പായും സഹായിക്കും എന്നുമാണ് ഗണേശന്‍ വിഡിയോയിലൂടെ പറഞ്ഞത്. തുടര്‍ന്ന് നടന്‍ രാഘവ ലോറന്‍സ് സഹായവുമായി എത്തിയിരുന്നു. 2019ല്‍ റിലീസ് ചെയ്ത കണ്ണേ കലൈമാനെ എന്ന ചിത്രത്തിലാണ് ഗണേശന്‍ അവസാനം പ്രത്യക്ഷപ്പെട്ടത്.
 

Latest News