കേരളത്തില്‍ പോരാട്ട ചിത്രം ഇന്ന് വ്യക്തമാകും;പത്രിക തള്ളിയതില്‍ കോടതി വിധിയും ഇന്ന്

തി​രു​വ​ന​ന്ത​പു​രം- നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന ദി​നം ഇ​ന്ന്.  തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ  അ​ന്തി​മ​ പോ​രാ​ട്ട​ചി​ത്രം വ്യ​ക്ത​മാ​കും. പി​ൻ​വ​ലി​ക്ക​ൽ സ​മ​യം അ​വ​സാ​നി​ച്ചാ​ലു​ട​ൻ മു​ന്ന​ണി​ക​ളു​ടെ സ്വ​ത​ന്ത്ര​ർ​ക്കും മ​റ്റ് സ്വ​ത​ന്ത്ര​ർ​ക്കും ചി​ഹ്നം ല​ഭി​ക്കും.

 140 മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത് 1061 സ്ഥാ​നാ​ർ​ഥി​കളാണുള്ളത്. 140 മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 2180 നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​ക​ളാ​ണ് സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട​ത്. സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യി​ൽ 1119 പ​ത്രി​ക​ക​ൾ ത​ള്ളി.

ത​ല​ശേ​രി, ഗു​രു​വാ​യൂ​ർ, ദേ​വി​കു​ളം എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ത്രി​ക​യും  ത​ള്ളി​യ​തി​നെ​തി​രെ ന​ൽ​കി​യ ഹരജയിലും തി​ങ്ക​ളാ​ഴ്ച​ കോ​ട​തി​വി​ധി പറയും.

മ​ല​പ്പു​റം ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. ജി​ല്ല​യി​ലെ 16 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 129 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. ഏ​റ്റ​വും കു​റ​ച്ചു സ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​രി​ക്കു​ന്ന​ത് വ​യ​നാ​ട് ജി​ല്ല​യി​ലാ​ണ്. ജി​ല്ല​യി​ലെ മൂ​ന്ന് മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 20 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. കാ​സ​ർ​കോട്-41, ക​ണ്ണൂ​ർ-82, കോ​ഴി​ക്കോ​ട്-117, പാ​ല​ക്കാ​ട്-80, തൃ​ശൂ​ർ-80, എ​റ​ണാ​കു​ളം-110, ഇ​ടു​ക്കി-29, കോ​ട്ട​യം-70, ആ​ല​പ്പു​ഴ-58, പ​ത്ത​നം​തി​ട്ട-44, കൊ​ല്ലം-84, തി​രു​വ​ന​ന്ത​പു​രം-107 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു ജി​ല്ല​ക​ളി​ൽ മ​ത്സ​ര​രം​ഗ​ത്തു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളു​ടെ എ​ണ്ണം.

 

Latest News