അടിവസ്ത്രം കാണിക്കാന്‍ ആവശ്യപ്പെട്ടു; പേടി കൊണ്ട് പുറത്തുപറഞ്ഞില്ലെന്ന് പ്രിയങ്ക ചോപ്ര

മുംബൈ- ഡാന്‍സ് ചെയ്യുമ്പോള്‍ പാന്റീസ് കാണിക്കാന്‍ ആവശ്യപ്പെട്ട ബോളിവുഡ് സംവിധായകനെ വെറുതെ വിട്ടത് ശരിയായില്ലെന്ന് ഇപ്പോള്‍ തോന്നുന്നുവെന്ന് നടി പ്രിയങ്ക ചോപ്ര.
അന്ന് വലിയ പേടിയായിരുന്നുവെന്നും അതുകൊണ്ട് അയാള്‍ക്കെതിരെ മൗനം പാലിച്ചുവെന്നും പ്രിയങ്ക സുപ്പര്‍ സോള്‍ എന്ന ഓപ്ര വിന്‍ഫെയുടെ ടോക്ക് ഷോയില്‍ പറഞ്ഞു.
അങ്ങനെയൊരു ഡാന്‍സ് ചെയ്യാന്‍ സംവിധായകന്‍ ആവശ്യപ്പെട്ടത് വളരെയേറെ അസ്വസ്ഥതത ഉണ്ടാക്കിയിരുന്നുവെന്ന് നടി അനുസ്മരിച്ചു.
നിക് ജോനാസുമായുള്ള വിവാഹം, അണ്‍ഫിനിഷ്ഡ് എന്ന ആത്മകഥ തുടങ്ങി നിരവധി വിഷയങ്ങള്‍ സംസാരിച്ചതിനോടൊപ്പമാണ് സംവിധായകനില്‍നിന്നുണ്ടായ മോശം അനുഭവവും വിവരിച്ചത്.
തുടക്കത്തില്‍ വിനോദ വ്യാപാര രംഗത്ത് പിടിച്ചുനില്‍ക്കാന്‍ വളരെയേറെ പ്രയാസപ്പെട്ടിരുന്നുവെന്ന് അമേരിക്കയിലും ഇന്ത്യയിലും ഒരു പോലെ തിളങ്ങിനില്‍ക്കുന്ന പ്രിയങ്ക ചോപ്ര പറഞ്ഞു.

 

Latest News