ഇംറാന്‍ ഖാനുമായി കൂടിക്കാഴ്ച; കുവൈത്ത് വിദേശ മന്ത്രി സ്വയംനിരീക്ഷണത്തില്‍

കുവൈത്ത് സിറ്റി - കൊറോണബാധ സ്ഥിരീകരിച്ച പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാനുമായി ഇസ്‌ലാമബാദില്‍ വെച്ച് കൂടിക്കാഴ്ചയും ചര്‍ച്ചയും നടത്തിയ കുവൈത്ത് വിദേശ മന്ത്രി ശൈഖ് അഹ്മദ് അല്‍നാസിര്‍ അല്‍സ്വബാഹും വിദേശ മന്ത്രിയെ അനുഗമിച്ച മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടങ്ങിയ സംഘവും ഐസൊലേഷനില്‍ പ്രവേശിച്ചു. വിദേശ മന്ത്രിയും പാക്കിസ്ഥാന്‍ സന്ദര്‍ശനത്തിനിടെ ഇദ്ദേഹത്തെ അനുഗമിച്ച നയതന്ത്ര സംഘവും ആരോഗ്യ വ്യവസ്ഥകള്‍ പ്രകാരം ഐസൊലേഷന്‍ പാലിക്കുന്ന കാലത്തും ഔദ്യോഗിക കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുന്നത് തുടരുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.

https://www.malayalamnewsdaily.com/sites/default/files/2021/03/21/kuwaitone.jpg
ഔദ്യോഗിക സന്ദര്‍ശനാര്‍ഥം ഇസ്‌ലാമാബാദ് സന്ദര്‍ശിച്ച് പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയ കുവൈത്ത് വിദേശ മന്ത്രിയും സംഘവും ശനിയാഴ്ച പുലര്‍ച്ചെയാണ് കുവൈത്തില്‍ തിരിച്ചെത്തിയത്. കൊറോണ വാക്‌സിന്‍ സ്വീകരിച്ച് രണ്ടു ദിവസത്തിനു ശേഷമാണ് ഇംറാന്‍ ഖാന് കൊറോണ വൈറസ്ബാധ സ്ഥിരീകരിച്ചത്. പ്രധാനമന്ത്രി വീട്ടില്‍ ഐസൊലേഷനിലാണെന്ന് പാക് ആരോഗ്യ മന്ത്രി ഫൈസല്‍ സുല്‍ത്താന്‍ പറഞ്ഞു.

 

Latest News