എലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ  മാറ്റിയേക്കും, കെ. വി തോമസ് റിപ്പോര്‍ട്ട് നല്‍കി

കൊച്ചി-എലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ അവസാന നിമിഷം മാറ്റിയേക്കും. സുള്‍ഫിക്കര്‍ മയൂരിക്ക് ജയസാധ്യതയില്ലെന്ന് കാണിച്ച് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ. വി തോമസ് റിപ്പോര്‍ട്ട് നല്‍കി. സുള്‍ഫിക്കര്‍ മയൂരിയെ മാറ്റണമെന്നും കെ. വി തോമസ് ആവശ്യപ്പെട്ടു.
എലത്തൂരിലെ പ്രശ്‌നം പരിഹരിക്കാന്‍ സ്ഥാനാര്‍ത്ഥിയെ മാറ്റുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് കെ. വി തോമസ് കെ.പി.സി.സി.യെ അറിയിച്ചു. കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥി യു.വി ദിനേഷ് മണിയോ ഭാരതീയ നാഷണല്‍ ജനദാതള്‍ നേതാവ് സെനിന്‍ റാഷിയോ സ്ഥാനാര്‍ത്ഥിയായേക്കുമെന്നാണ് വിവരം. മാണി. സി. കാപ്പനോട് സംസാരിച്ചതിന് ശേഷം കെ.പി.സി.സി ഇന്ന് അന്തിമ തീരുമാനമെടുക്കും.
മാണി. സി. കാപ്പിന്റെ പാര്‍ട്ടിയായ നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയ രണ്ടാം സീറ്റാണ് എലത്തൂര്‍. എന്നാല്‍ സീറ്റ് വിട്ട് കൊടുത്തതിനെതിരെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

Latest News