ബി.ജെ.പി പത്രിക തള്ളിയ സംഭവം; ഹൈക്കോടതിയിൽ പ്രത്യേക സിറ്റിംഗ്

കൊച്ചി- തലശേരി, ഗുരുവായൂർ മണ്ഡലങ്ങളിലെ നാമനിർദ്ദേശ പത്രിക തള്ളിയതിനെതിരെ സ്ഥാനാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചു. പ്രത്യേക സിറ്റിംഗ് നടത്തി കേസ് പരിഗണിക്കണമെന്ന സ്ഥാനാർത്ഥികളുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. കേസ് ഇന്ന് ഉച്ചയ്ക്ക് ശേഷം ഹൈക്കോടതി പരിഗണിക്കും. പത്രിക തള്ളിയതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബി.ജെ.പി നേതൃത്വം വ്യക്തമാക്കിയിരുന്നു.
 

Latest News