Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വികസന സ്വപ്‌നങ്ങൾക്ക് ദിശാബോധം നൽകുന്ന പ്രകടനപത്രിക -റിയാദ് കേളി

റിയാദ്- എൽ.ഡി.എഫ് പുറത്തിറക്കിയ പ്രകടന പത്രിക കേരളത്തിന്റെ വികസന സ്വപ്‌നങ്ങൾക്ക് പുതിയ ദിശാബോധം നൽകുമെന്ന് റിയാദ് കേളി കലാ സാംസ്‌കാരിക വേദി. സാധാരണ ജനങ്ങളുടെ ജീവിതം കൂടുതൽ സന്തോഷകരമാക്കാനുതകും. പ്രകടന പത്രികകൾ തെരഞ്ഞെടുപ്പിന് മുൻപ് മോഹന വാഗ്ദാനങ്ങൾ നൽകി വോട്ടു തട്ടിയെടുക്കാനുള്ള ഉപാധിയല്ല. തങ്ങൾ ഭരണത്തിലേറിയാൽ നടപ്പിലാക്കാനുള്ള പദ്ധതികളുടെ രൂപരേഖയാണെന്ന് കഴിഞ്ഞ അഞ്ചു വർഷത്തെ എൽ.ഡി.എഫിന്റെ പ്രവർത്തനങ്ങളിലൂടെ ജനങ്ങൾക്ക് മനസ്സിലായിരിക്കുകയാണ്. അതുകൊണ്ട്  പിണറായി സർക്കാരിന്റെ അഞ്ചു വർഷത്തെ ഭരണത്തെ വിലയിരുത്തിയും, പുതിയ പ്രകടന പത്രികയിലെ വാഗ്ദാനങ്ങളെ വിലയിരുത്തിയും എൽ.ഡി.എഫിനെ ജനങ്ങൾ വീണ്ടും ഭരണത്തിലേറ്റുമെന്ന് കേളി സെക്രട്ടറിയേറ്റ് ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞു.


ക്ഷേമ പെൻഷനുകൾ 2500 രൂപ, വീട്ടമ്മമാർക്ക് പെൻഷൻ, 40 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, പൊതുമേഖലയോടുള്ള കരുതൽ, 15,000 സ്റ്റാർട്ടപ്പുകൾ, പ്രവാസി പുനരധിവാസം, ദാരിദ്ര്യ നിർമാർജനം, കൃഷിക്കാരുടെ വരുമാനം വർധിപ്പിക്കൽ എന്നിവ പ്രകടന പത്രികയിലുള്ള വാഗ്ദാനങ്ങളിൽ ചിലത് മാത്രമാണ്. കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും സുരക്ഷയും സമാധാനവും ക്ഷേമവും ഉറപ്പു വരുത്തുന്നതോടൊപ്പം കേരളത്തിന്റെ അടുത്ത ഇരുപത് വർഷം എങ്ങനെ ആയിരിക്കും എന്നും പ്രകടനപത്രിക വിഭാവനം ചെയ്യുന്നു. കേരളത്തിന്റെ സർവതോമുഖമായ വികസനം മുന്നിൽ കണ്ട് കേരളത്തിലെ മുഴുവൻ ജനങ്ങളേയും വിശ്വാസത്തിലെടുത്ത് തയാറാക്കിയ പ്രകടനപത്രിക സ്വാഗതം ചെയ്യുന്നതായി കേളി പ്രസ്താവനയിൽ പറഞ്ഞു.

 

Latest News