എതിർവാദങ്ങള്‍ തള്ളി; കെ.എം. ഷാജിയുടെ പത്രിക സ്വീകരിച്ചു

കണ്ണൂർ- അഴിക്കോട് മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥി കെ എം ഷാജിയുടെ പത്രിക സ്വീകരിച്ചു. ഷാജിക്കെതിരായ എൽഡിഎഫിന്‍റെ പരാതി തള്ളി. ഷാജിയെ ആറുവര്‍ഷത്തേക്ക് ഹൈക്കോടതി അയോഗ്യനാക്കിയത് ചൂണ്ടിക്കാട്ടിയായിരുന്നു എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ വരണാധികാരിക്ക് മുമ്പില്‍ പരാതിയുമായി എത്തിയത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.വി സുമേഷ് പരാതി സമര്‍പ്പിച്ചിരുന്നു.

എന്നാല്‍ ഷാജിയുടെ പത്രിക സ്വീകരിക്കുന്നത് നിയമലംഘനമാവില്ലെന്നും പത്രിക തള്ളേണ്ടതില്ലെന്നും വരണാധികാരി നിലപാടെടുക്കുകയായിരുന്നു.

Latest News