യു.എ.ഇയില്‍ അഞ്ച് കോവിഡ് മരണം, 2013 പുതിയ കേസുകള്‍

അബുദാബി- യു.എ.ഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 2240 പേര്‍ കോവിഡ് മുക്തരായതായും 2013 പേര്‍ക്കു രോഗം ബാധിച്ചതായും ആരോഗ്യ- രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. അഞ്ച് മരണം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 438,638 ആണ്.  രോഗമുക്തി നേടിയവര്‍ 420,736.

രാജ്യത്തെ ആകെ കോവിഡ് പരിശോധന 35.1 ദശലക്ഷം കവിഞ്ഞതായി അധികൃതര്‍ പറഞ്ഞു. 24 മണിക്കൂറിനിടെ 240,035 പുതിയ പരിശോധനകളാണ് നടത്തിയത്.  കോവിഡ് മാനദണ്ഡങ്ങള്‍ തുടര്‍ന്നുകൊണ്ട് രോഗപ്രതിരോധ നടപടികള്‍ ഊര്‍ജിതമാണ്.

 

Latest News