Sorry, you need to enable JavaScript to visit this website.

ബഹ്റൈനില്‍ ഓണ്‍അറൈവല്‍ വിസക്ക് നിയന്ത്രണം; സ‍ൗദി മലയാളികള്‍ക്ക് വീണ്ടും പ്രതിസന്ധി

മനാമ- ബഹ്റൈനില്‍ ഓൺ അറൈവൽ വിസക്ക് നിയന്ത്രണം ഏർപ്പെടുത്തിയതോടെ ബഹ്റൈന്‍ വഴി സൗദി അറേബ്യയിലേക്ക് യാത്രക്കൊരുങ്ങിയ നിരവധി മലയാളികള്‍ പ്രതിസന്ധിയിലായി.  മനാമ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ നൂറോളം പേരെ തിരിച്ചയച്ചതായും റിപ്പോർട്ടുകളില്‍ പറയുന്നു.  യുഎഇയിൽ കുടുങ്ങിയ  മലയാളികൾ അടക്കമുള്ള വിദേശികൾക്കാണ് വിസ ലഭിക്കാതെ ബഹ്റൈനിൽനിന്നു മടങ്ങേണ്ടിവന്നത്. നിലവിൽ ഡോക്ടർ, എൻജിനീയർ, ആരോഗ്യപ്രവർത്തകർ, നയതന്ത്ര ഉദ്യോഗസ്ഥർ, ജേണലിസ്റ്റ്, മാനേജർ തസ്തികയ്ക്കു മുകളിലുള്ളവർ തുടങ്ങി ഉന്നത പ്രൊഫഷണലുകൾക്കു മാത്രമാണ്  ഓൺ അറൈവൽ വിസ നൽകുന്നത്.

നിലവിൽ കുവൈത്ത്, ഒമാൻ, സൗദി അറേബ്യ, യുഎഇ രാജ്യങ്ങളിലെ വിസക്കാർക്ക് ബഹ്റൈനിൽ തസ്തികയനുസരിച്ച് ഓൺഅറൈവൽ വീസ ലഭിക്കും.
ബഹ്റൈനിലേക്കു വരുന്നതിനു മുൻപ് ഇവിടെ ക്ലിക്ക് ചെയ്ത്  വ്യക്തിഗത, വിസ വിവരങ്ങൾ നൽകിയാൽ ഓൺ അറൈവൽ വിസയ്ക്കു അർഹരാണോ എന്നറിയാം. ഇക്കാര്യം ഉറപ്പുവരുത്തിയ ശേഷമേ ബഹ്റൈനിലേക്കു ടിക്കറ്റെടുത്ത് വരാവൂ. അല്ലാത്തവർക്കു മടങ്ങേണ്ടിവരും.

Latest News