ലണ്ടന്‍- ആസ്ട്രസെനെക വാക്‌സിന്‍ രക്തം കട്ടപിടിക്കുന്നതിന് കാരണമാകുന്നുവെന്ന പ്രചാരണം ചില യൂറോപ്യന്‍ രാജ്യങ്ങള്‍ അഴിച്ചുവിട്ടെങ്കിലും അത് ശരിയല്ലെന്ന് യൂറോപ്യന്‍ മെഡിക്കല്‍ ഏജന്‍സി തന്നെ വ്യക്തമാക്കി. ഇപ്പോള്‍ പുറത്തുവരുന്നത് മറ്റൊരു വാര്‍ത്തയാണ്. കൂടുതല്‍ കാര്യക്ഷമം എന്ന് കരുതുന്ന അമേരിക്കന്‍ വാക്‌സിന്‍ ഫൈസര്‍ ഉപയോഗിച്ചവരില്‍ ആസ്ട്രസെനെക ഉപയോഗിച്ചവരേക്കാള്‍ കൂടുതല്‍ ബ്ലഡ് ക്ലോട്ട് സംഭവങ്ങള്‍ കണ്ടെത്തിയെന്നാണ് വിദഗ്ധരെ ഉദ്ധരിച്ച് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഫെബ്രുവരി 28 വരെയുളള കണക്കനുസരിച്ച് ഫൈസര്‍ സ്വീകരിച്ച 11.5 ദശലക്ഷം പേരില്‍ 38 പേര്‍ക്ക് രക്തം കട്ടപിടിക്കുന്നതായി കണ്ടെത്തിയപ്പോള്‍ അതേ കാലയളവില്‍ ആസ്ട്രസെനെക സ്വീകരിച്ച 9.7 ദശലക്ഷം പേരില്‍ 30 പേര്‍ക്ക് മാത്രമാണ് ഇതുണ്ടായതത്രെ. അതായത് ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ചവരിലും ഇതേ പ്രശ്‌നം കണ്ടെത്തുന്നുണ്ടെന്നര്‍ഥം. വാക്‌സിനുമായി ഈ രോഗാവസ്ഥക്ക് ബന്ധമില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.

3,67000 പേര്‍ വാക്‌സിന്‍ സ്വീകരിക്കുമ്പോഴാണ് ഒരാള്‍ക്ക് ഈ പ്രശനം ഉണ്ടാകുന്നതെന്നും അതിനാല്‍ ഇതൊരു ഹൈ റിസ്‌ക് വിഭാഗത്തില്‍പെട്ട പ്രശ്‌നമല്ലെന്നുമാണ് വിദഗ്ധര്‍ തറപ്പിച്ചു പറയുന്നത്.
ആസ്ട്രസെനെകക്കെതിരായ പ്രചാരണം യൂറോപ്യന്‍ രാഷ്ട്രീയവുമായി ബന്ധപ്പെട്ട കാര്യമാണെന്നാണ് കരുതപ്പെടുന്നത്. യൂറോപ്യന്‍ യൂനിയനോട് വിട പറഞ്ഞ ബ്രിട്ടന്റെ നടപടി പൊതുവേ യൂറോപ്യന്‍ രാജ്യങ്ങളില്‍ അതൃപ്തി പരത്തിയിരുന്നു. ആസ്ട്രസെനെക ഓക്‌സ്ഫഡ് സര്‍വകലാശാലയുടെ സൃഷ്ടിയാണ്.
ഇന്ന് വാക്‌സിന്‍ സ്വീകരിച്ച ബ്രിട്ടീഷ്് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും ആസ്ട്രസെനെകയാണ് കുത്തിവെച്ചത്.






