പുതിയ ചിത്രത്തില്‍ റോ ഏജന്റായി കാജല്‍ അഗര്‍വാള്‍

ചെന്നൈ- നാഗാര്‍ജുന നായകനായ സിനിമയില്‍ റോ ഏജന്റായി നടി കാജല്‍ അഗര്‍വാള്‍. അടിമുടി പുതിയ ലുക്കിലാണ് താരം സിനിമയിലെത്തുന്നത്. ഈ മാസം ഒടുവില്‍ ചിത്രീകരണം ആരംഭിക്കും. പ്രവീണ്‍ സത്തരുവാണ് സംവിധായകന്‍. ചിത്രത്തിനായി റൈഫിള്‍ ഷൂട്ടിങ്ങും മാര്‍ഷ്യല്‍ ആര്‍ട്‌സും പഠിക്കുകയാണ് ഇപ്പോള്‍ കാജല്‍െ. 'ഒരു ദൗത്യത്തില്‍ നാഗാര്‍ജുനയെ സഹായിക്കുന്നതാണ് കാജലിന്റെ റോള്‍. മുന്‍ റോ ഏജന്റായാണ് നായകന്‍ വേഷമിടുന്നത്. മികച്ച സ്‌ക്രീന്‍ പ്രസന്‍സുള്ള നായികയെ ആയിരുന്നു ആവശ്യം. അതുകൊണ്ടാണ് കാജലിനെ തെരഞ്ഞെടുത്തത്' - പ്രവീണ്‍ പറഞ്ഞു. ശ്രീ വെങ്കിടേശ്വര സിനിമാസ് ആണ് ചിത്രം നിര്‍മിക്കുന്നത്. ഗോവയിലാണ് സിനിമയുടെ ചിത്രീകരണം.
 

Latest News