ചെന്നൈ-നടിയും ബി.ജെ.പി നേതാവുമായ ഖുശ്ബുവിന് 40.96 കോടിയുടെ സ്വത്തുക്കള്‍. ചെന്നൈ ആയിരംവിളക്ക് നിയമസഭ മണ്ഡലത്തില്‍ മത്സരിക്കുന്ന ഖുശ്ബു നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യാവാങ്മൂലത്തിലാണ് വിവരം വെളിപ്പെടുത്തിയത്.
34.56 കോടിയുടെ സ്ഥാവര സ്വത്തുക്കളും 6.39 കോടിയുടെ ജംഗമ വസ്തുക്കളും താരത്തിനുണ്ട്. എട്ടാം ക്ലാസാണ് വിദ്യാഭ്യാസ യോഗ്യത. ഖുശ്ബുവിന്റെ പക്കല്‍ 1068 പവന്‍ സ്വര്‍ണവും 78 കിലോ വെള്ളിയുമുണ്ട്. ഭര്‍ത്താവ് സുന്ദറിന്റെ കൈവശം 495 ഗ്രാം സ്വര്‍ണവും ഒമ്പതു കിലോ വെള്ളിയുമുണ്ടെന്നാണ് രേഖ. 1.51 കോടിയാണ് വാര്‍ഷിക വരുമാനം.