Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മമ്മൂക്കയെ ഞാന്‍ കണ്ണ് വെച്ചതല്ല, അത് വായ്‌നോട്ടവുമല്ല-  നിഖില വിമല്‍

കൊച്ചി- ദി പ്രീസ്റ്റിന്റെ വിജയാഘോഷത്തെ തുടര്‍ന്ന് കൊച്ചിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടിയത് നടി നിഖില വിമലായിരുന്നു. മമ്മൂട്ടിയെ കൗതുകത്തോടെ നോക്കുന്ന നിഖിലയുടെ ചിത്രങ്ങള്‍ ആരാധകരും ട്രോളന്‍മാരും ഏറ്റെടുക്കുകയും ചെയ്തു. വൈറലായ നോട്ടത്തെക്കുറിച്ച് പറയുകയാണ് നിഖില. റേഡിയോ മിര്‍ച്ചിക്ക് നല്‍കിയ അഭിമുഖത്തിലാണ് നിഖില ട്രോളുകള്‍ക്ക് മറുപടി നല്‍കിയിരിക്കുന്നത്.
അത്യാവശ്യം വായ് നോക്കുന്നയാളാണ് താനെന്നും പക്ഷേ മമ്മൂക്കയെ വായ്‌നോക്കിയതല്ലെന്നുമാണ് നിഖില പറയുന്നത്. മമ്മൂക്ക സംസാരിച്ചത് ഞാന്‍ ഭയങ്കര എക്‌സൈറ്റഡായി കേട്ടു കൊണ്ടിരിക്കുകയായിരുന്നു. ആ കറക്ട് ടൈമിലെടുത്ത ഫൊട്ടോ ആയതു കൊണ്ടാണ് വായ് നോട്ടം പോലെ ആയതെന്ന് നിഖില പറഞ്ഞു.തിയേറ്ററില്‍ പോയ സമയത്ത് കുറച്ച് മമ്മൂക്ക ഫാന്‍സ് എന്റെ അടുത്ത് വന്നു. ഞങ്ങള്‍ക്ക് ഭയങ്കര ദേഷ്യമായിരുന്നു നിങ്ങളോടെന്ന് പറഞ്ഞു. കാരണം ചോദിച്ചപ്പോള്‍ ഞങ്ങളുടെ ഉളളിലുളള മമ്മൂക്കയെയാണ് നിങ്ങള്‍ നോക്കി കൊണ്ടിരുന്നതെന്ന് പറഞ്ഞു. പിന്നെ മമ്മൂക്കയെ ആണല്ലോ നോക്കുന്നതെന്ന് തോന്നിയപ്പോള്‍ ഒരുപാട് ഇഷ്ടം വന്നുവെന്നും അവര്‍ പറഞ്ഞു. എല്ലാ ഫാന്‍സിനോടും എനിക്ക് പറയാനുളളത്, മമ്മൂക്കയെ ഞാന്‍ കണ്ണുവയ്ക്കുകയായിരുന്നില്ല. ദ പ്രീസ്റ്റില്‍ ജെസ്സി ചെറിയാന്‍ എന്ന കഥാപാത്രത്തെയാണ് നിഖില അവതരിപ്പിച്ചിരിക്കുന്നത്.
 

Latest News