പ്രവാചക നിന്ദ: പാക്കിസ്ഥാനില്‍ ഫ്രഞ്ച് എംബസി ആക്രമിക്കാന്‍ ശ്രമം

ഇസ്ലാമാബാദ്- പാക്കിസ്ഥാന്‍ തലസ്ഥാനത്തെ ഫ്രഞ്ച് എംബസിക്ക് നേരെ ആക്രമണം നടത്താനുള്ള ശ്രമം സുരക്ഷാ ഉദ്യോഗസ്ഥര്‍ തകര്‍ത്തു. ഫ്രാന്‍സില്‍ പ്രസിദ്ധീകരിച്ച മതനിന്ദാ കാര്‍ട്ടുകള്‍ക്കെതിരായ പ്രതികാരത്തിന്റെ ഭാഗമായാണ്  ഇസ്ലാമാബാദിലെ എംബസി ആക്രമിക്കാന്‍ ശ്രമം നടന്നത്. ഒരാളെ അറസ്റ്റ് ചെയ്തതായി അറിയിച്ച അധികൃതര്‍ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
തലസ്ഥാനത്തെ നയതന്ത്ര ഓഫീസുകള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ  സുരക്ഷാ ചെക്ക് പോയിന്റിലൂടെ കടന്നുപോകുന്നതിനായി ഇയാള്‍ ആകാശത്തേക്ക് വെടിവെച്ചതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ഫ്രാന്‍സില്‍ പ്രസിദ്ധീകരിച്ച മതനിന്ദ കാര്‍ട്ടൂണുകളോട് പ്രതികാരം ചെയ്യണമെന്നാണ് അറസ്റ്റിലായ യുവാവ്   പോലീസിനോട് പറഞ്ഞത്.   മുഹമ്മദ് നബി (സ)യുടെ കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന്  പാകിസ്ഥാനും ഫ്രാന്‍സും തമ്മിലുള്ള ബന്ധം വഷളായിരിക്കുന്നു.

 

Latest News