വോട്ടുചെയ്യണം, ബംഗാള്‍ തൊഴിലാളികള്‍ കൂട്ടത്തോടെ നാട്ടിലേക്ക്

കൊച്ചി- വീടുവരെ സൗജന്യയാത്ര, ചെലവിന് പോക്കറ്റു മണി. തെരഞ്ഞെടുപ്പ് നടക്കുന്ന അസമിലേയും ബംഗാളിലേയും തൊഴിലാളികള്‍ കൂട്ടത്തോടെ വോട്ടു ചെയ്യാന്‍ പോയതോടെ സംസ്ഥാനത്തെ നിര്‍മ്മാണ മേഖല സ്തംഭനാവസ്ഥയിലായി.
മുമ്പൊരു തെരഞ്ഞെടുപ്പിലും ഇല്ലാത്തവിധം ഇവരെ നാട്ടിലെത്തിക്കാന്‍ മുന്നണികളുടെ ഏജന്റുമാര്‍ ഇവിടെ ക്യാമ്പ് ചെയ്ത് ട്രെയിന്‍, ബസ് ടിക്കറ്റും പോക്കറ്റ് മണിയും നല്‍കി അവരെ നാട്ടിലെത്തിക്കുകയാണ്.  അവിടെ നടക്കുന്ന തീ പാറുന്ന പോരാട്ടമാണ് ഇവിടെനിന്ന് വോട്ടര്‍മാരെ നാട്ടിലെത്തിക്കാന്‍ കാരണം. വോട്ടെടുപ്പ് കഴിഞ്ഞ് പിറ്റേന്ന് തിരിച്ചു വരാമെന്ന ഉറപ്പിലാണ് പല കോണ്‍ട്രാക്ടര്‍മാരും പ്ളെവുഡ് സ്ഥാപന ഉടമകളും ഇവരെ പറഞ്ഞയിച്ചിരിക്കുന്നത്.

 

Latest News