'ബിരിയാണി' 26 മുതല്‍ തിയറ്ററുകളില്‍

കൊച്ചി- വിവിധ അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പുരസ്‌കാരങ്ങള്‍ നേടിയ സജിന്‍ ബാബു സംവിധാനം ചെയ്ത 'ബിരിയാണി' ഈ മാസം 26 ന് തിയറ്ററുകളില്‍ എത്തും. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കനി കുസൃതിക്ക് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു.

മതപരമായ ദുരാചാരങ്ങള്‍ക്കെതിരെ പൊരുതുന്ന സ്ത്രീയെയാണ് കനി ഇതില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈയിടെ അന്തരിച്ച നടന്‍ അനില്‍ നെടുമങ്ങാടും ചിത്രത്തില്‍ പ്രധാന വേഷം ചെയ്തിട്ടുണ്ട്. കഥയും തിരക്കഥയും രചിച്ചിരിക്കുന്നത് സജിന്‍ ബാബു തന്നെയാണ്. യു.എ.എന്‍. ഫിലിം ഹൗസ് നിര്‍മിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കാര്‍ത്തിക് മുത്തുകുമാറും സംഗീത സംവിധാനം ലിയോ ടോമും ചിത്രസംയോജനം അപ്പു എന്‍. ഭട്ടതിരിയുമാണ് നിര്‍വഹിച്ചിരിക്കുന്നത്.
2020 മുതല്‍ 50 ലേറെ ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള 'ബിരിയാണി'ക്ക് 20-ഓളം അവാര്‍ഡ് ലഭിച്ചിട്ടുണ്ട്

 

Latest News