പിണറായിക്കെതിരെ കെ.സുധാകരന്‍ മത്സരിക്കണം; സമ്മർദം ശക്തം, തീരുമാനം ഉടന്‍

ആലപ്പുഴ/കണ്ണൂർ- ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ. സുധാകരൻ മത്സരിക്കണമെന്നാണ് ആഗ്രഹമെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. സുധാകരന്‍റെ സമ്മതത്തിനായി കാത്തിരിക്കുകയാണെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

സ്ഥാനാർഥിയാകണമെന്ന ആവശ്യം സുധാകരന്‍ തള്ളിയിട്ടില്ല. ഒരു മണിക്കൂറിനുള്ളില്‍ തീരുമാനമുണ്ടാകുമെന്നാണ് കണ്ണൂരില്‍നിന്നുള്ള റിപ്പോർട്ട്.

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പത്രിക സമര്‍പ്പണത്തിന് ഇനി ഒരു ദിവസം മാത്രമാണ് ബാക്കി. അന്തിമതീരുമാനം സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിനു വിട്ടിരുന്നു.  ഡിസിസി ജനറല്‍ സെക്രട്ടറി കെ.രഘുനാഥിനെ മല്‍സരിപ്പിക്കണമെന്നാണ് ഡിസിസി ആവശ്യപ്പെടുന്നത്.

എന്നാല്‍  മുഖ്യമന്ത്രിക്കെതിരെ ശക്തനായ സ്ഥാനാര്‍ഥി വരാത്തത് തെറ്റായി വ്യാഖാനിക്കപ്പെടുമെന്നാണ് കെപിസിസി നേതൃത്വത്തിന്റെ നിലപാട്. കെ സുധാകരൻ മൽസരിക്കണമെന്ന ആവശ്യമാണ് സംസ്ഥാന, പ്രാദേശിക നേതാക്കൾ മുന്നോട്ടുവയ്ക്കുന്നത്. ഇതിനായാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തിൽ സമ്മർദം ശക്തമാക്കിയത്. 

Latest News